കാഞ്ഞങ്ങാട്: (www.kasargodvartha.com 02.06.2020) സര്‍ക്കാര്‍ നല്‍കുന്ന 1,000 രൂപ സി പി എമ്മിന്റെ പാര്‍ട്ടി ഫണ്ടില്‍ നിന്നും നല്‍കുന്നതാണെന്ന തരത്തില്‍ അജാനൂര്‍ പഞ്ചായത്തിലെ തീരദേശ വാര്‍ഡുകളില്‍പെട്ട പാവപ്പെട്ടവരായ ഗുണ ഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുകയാണ് ചില സി പി മ്മിന്റെ പ്രാദേശിക നേതൃത്വം. ഇത്തരത്തില്‍പെട്ട രാഷ്ട്രീയ പാപ്പരത്തം ഉല്‍ബുദ്ധരായ ജനങ്ങള്‍ തിരിച്ചറിയുന്നുണ്ടെന്നും ഇനിയും ഇത് ആവര്‍ത്തിക്കുകയാണെങ്കില്‍ ശക്തമായ പ്രതിഷേധം നേരിടേണ്ടി വരുമെന്ന് അജാനൂര്‍ പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി മുന്നറിയിപ്പ് നല്‍കി. അജാനൂര്‍ പഞ്ചായത്തിലെ തീരദേശ വാര്‍ഡുകളില്‍ സി പി എം നടത്തിയ പകല്‍ നാടകത്തിനെതിരെ കാസര്‍കോട് ജില്ലാ കലക്ടര്‍ക് യൂത്ത് ലീഗ് പരാതി നല്‍കി.
ജൂണ്‍ അഞ്ചിന് പരിസ്ഥിതി ദിനത്തില്‍ അജാനൂര്‍ പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗിന്റെ മുഴുവന്‍ ശാഖകളില്‍ നിന്നും 501 വൃക്ഷ തൈകള്‍ വിതരണം ചെയ്യാന്‍ തീരുമാനിച്ചതായി അജാനൂര്‍ പഞ്ചായത് യൂത്ത് ലീഗ് പ്രസിഡന്റ് സലീം ബാരിക്കാട്, സെക്രട്ടറി മുസ്തഫ ചിത്താരി എന്നിവര്‍ അറിയിച്ചു.
വാര്‍ത്ത അയച്ചുതന്നത്: നാസര്‍ കൊട്ടിലങ്ങാട്
Keywords: Kasaragod, Kerala, News, Government, Youth League, CPM, Youth league against CPM