ഉദുമ: (www.kasargodvartha.com 20.06.2020) ബൈക്കില്‍ ടെമ്പോ വാനിടിച്ച് യുവാവ് മരിച്ചു. ഉദുമ കൊക്കാലിലെ കുഞ്ഞിരാമന്‍- ഇന്ദിര ദമ്പതികളുടെ മകന്‍ കെ ശ്രീജിത്ത് (27) ആണ് മരിച്ചത്. ശനിയാഴ്ച വൈകിട്ട് 4.30 മണിയോടെ ഉദുമ പെട്രോള്‍ പമ്പിന് സമീപത്താണ് അപകടമുണ്ടായത്. നമ്പ്യാര്‍കീച്ചല്‍ റോഡില്‍ നിന്നും കെ എസ് ടി പി റോഡിലേക്ക് കയറുന്നതിനിടെ ശ്രീജിത്ത് ഓടിച്ചിരുന്ന ബൈക്കില്‍ ടെമ്പോ വാനിടിക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ ശ്രീജിത്തിനെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പെയ്ന്റിംഗ് തൊഴിലാളിയായിരുന്നു ശ്രീജിത്ത്. ഏക സഹോദരന്‍: ശ്രീനി.
Keywords: Kasaragod, Uduma, Kerala, News, Youth, Death, Accident, Youth died in Accident
< !- START disable copy paste -->
ഗുരുതരമായി പരിക്കേറ്റ ശ്രീജിത്തിനെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പെയ്ന്റിംഗ് തൊഴിലാളിയായിരുന്നു ശ്രീജിത്ത്. ഏക സഹോദരന്‍: ശ്രീനി.
< !- START disable copy paste -->