Join Whatsapp Group. Join now!
Aster MIMS 10/10/2023

സ്വകാര്യ വ്യക്തിയുടെ തോട്ടത്തിലെ തുരങ്കത്തില്‍ മണ്ണിടിഞ്ഞ് തൊഴിലാളി ശ്വാസം മുട്ടി മരിച്ചു; മൃതദേഹം പുറത്തെടുത്തത് മൂന്ന് മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിന് ശേഷം

സ്വകാര്യ വ്യക്തിയുടെ തോട്ടത്തിലെ തുരങ്കത്തില്‍ മണ്ണിടിഞ്ഞ് തൊഴിലാളി ശ്വാസം മുട്ടി മരിച്ചു Kasaragod, Kerala, News, Youth, Death, Land, Youth died after landslide
കുമ്പള: (www.kasargodvartha.com 22.06.2020) സ്വകാര്യ വ്യക്തിയുടെ തോട്ടത്തിലെ തുരങ്കത്തില്‍ മണ്ണിടിഞ്ഞ് തൊഴിലാളി ശ്വാസം മുട്ടി മരിച്ചു. പെര്‍ള കാട്ടുകുക്കെയിലെ ഹര്‍ഷിത്കുമാര്‍(38) ആണ് മരിച്ചത്.തിങ്കളാഴ്ച ഉച്ചയ്ക്ക് 12.30 മണിയോടെയായിരുന്നു അപകടം. ഫയര്‍ഫോഴ്സും പോലീസും നാട്ടുകാരും ചേര്‍ന്ന് മൂന്ന് മണിക്കുര്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിന് ശേഷമാണ് മൃതദേഹം പുറത്തെടുക്കാനായത്. സീതാംഗോളി മുഖാരിക്കണ്ടം കോടിമൂലയിലെ റോഷ്‌നിയുടെ തോട്ടത്തിലെ ജോലിക്കാരനാണ് ഹര്‍ഷിത്.


തോട്ടത്തിലെ കുന്നിനടിയിലൂടെ പോകുന്ന തുരങ്കത്തില്‍ മണ്ണിടിഞ്ഞിരുന്നു. ഇത് നോക്കാന്‍ തുരങ്കത്തില്‍ പ്രവേശിച്ചപ്പോള്‍ തുരങ്കത്തിലേക്ക് മണ്ണിടിഞ്ഞ് മൂടുകയായിരുന്നു. കോടിമൂലയില്‍ ഓവുചാല്‍ നിര്‍മാണം നടന്നു വന്നിരുന്നു. തോട്ടത്തിലൂടെയാണ് ഓവുചാലിന്റെ പണി നടന്നു വന്നിരുന്നത്. രാവിലെ 11.30 മണിയോടെ തൊഴിലാളികള്‍ ചായ കുടിക്കാന്‍ പോയിരുന്നു. ഈ സമയത്താണ് കുന്നിനോട് ചേര്‍ന്നുള്ള തുരങ്കത്തില്‍ മണ്ണിടഞ്ഞത് കണ്ട് ഹര്‍ഷിത് അതിനകത്തേക്ക് കടന്നത്. അപ്പോഴാണ് മണ്ണിടിച്ചില്‍ ഉണ്ടായത്. മണ്ണിനടിയില്‍പെട്ട ഹര്‍ഷിതിനെ മൂന്ന് മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് പുറത്തെടുത്തത്. കുമ്പള പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കാസര്‍കോട് ജനറല്‍ ആസ്പത്രിമോര്‍ച്ചറിയിലേക്ക് മാറ്റി.









Keywords: Kasaragod, Kerala, News, Youth, Death, Land, Youth died after landslide