കാസർകോട്: (www.kasargodvartha.com 07.06.2020) വീടിൻ്റെ മുറ്റത്ത് കാറിലിരുന്ന് പാട്ട് കേട്ടുകൊണ്ടിരുന്ന യുവാവിനെ അയൽവാസികൾ ആക്രമിച്ചതായി പരാതി. കോളിയടുക്കത്തെ രാജൻ്റെ മകൻ കെ വിനോദിനെ(32)യാണ് അയൽവാസികൾ വടി കൊണ്ടും മറ്റും അടിച്ച് പരിക്കേൽപ്പിച്ചത്.
ഞായറാഴ്ച ഉച്ചയ്ക്കാണ് സംഭവം. വീട്ടുമുറ്റത്ത് കാറിലെ സ്റ്റീരിയോ ശരിയാക്കുന്നതിനായി പാട്ട് വെച്ചിരുന്നതായി ചെങ്കള സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട വിനോദ് പറയുന്നു.
ഇതിനിടയിൽ പാട്ടിൻ്റെ ശബ്ദം കൂടിയെന്ന് പറഞ്ഞ് അയൽവാസികൾ വീട് കയറി ആക്രമിക്കുകയായിരുന്നുവെന്നും വിനോദ് പരാതിപ്പെട്ടു.
വിവരമറിഞ്ഞ് മേൽപ്പറമ്പ് സി.ഐയും സ്ഥലത്തെത്തിയിരുന്നു. ഫ്ലക്സ് നിർമ്മാണ സ്ഥാപനത്തിലെ ജോലിക്കാരനാണ് വിനോദ്. വീട്ടുകാർ ബന്ധുവീട്ടിൽ പോയിരിക്കെയായിരുന്നു അക്രമം.
Keywords: Kerala, News, Kasaragod, Youth, Attack, Car, House, Hospital, Police, Youth attacked by neighbours.