Join Whatsapp Group. Join now!
Aster MIMS 10/10/2023

ക്വാര്‍ടേഴ്‌സില്‍ കയറി ദമ്പതികളെ ആക്രമിച്ച കേസില്‍ യുവാവ് അറസ്റ്റില്‍

ക്വാര്‍ടേഴ്‌സില്‍ കയറി ദമ്പതികളെ ആക്രമിച്ച കേസില്‍ യുവാവ് അറസ്റ്റില്‍ kasaragod, news, Kerala, case, arrest, Assault, complaint, Youth arrested for assault case
കാസര്‍കോട്: (www.kasargodvartha.com 13.06.2020) ക്വാര്‍ടേഴ്‌സില്‍ കയറി ദമ്പതികളെ ആക്രമിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. ചെമ്മനാട് കപ്പണടുക്കത്തെ അബ്ദുല്‍ ഷബീര്‍(23) ആണ് അറസ്റ്റിലായത്. 2019 നവംബര്‍ 11 ന് ആണ് കേസിനാസ്പദമായ സംഭവം നടന്നത്.

ഷബീര്‍ ദമ്പതികള്‍ വാടകയ്ക്ക് താമസിക്കുന്ന ക്വാര്‍ട്ടേഴ്‌സിലെത്തി ഇരുവരേയും ആക്രമിക്കുകയും ഇവരുടെ കാര്‍ കടത്തിക്കൊണ്ടുപോവുകയും ചെയ്തു. ഇതുസംബന്ധിച്ച ദമ്പതികളുടെ പരാതിയിലാണ് ഇപ്പോള്‍ പ്രതിയുടെ അറസ്റ്റ്. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
Kasaragod, News, Kerala, Case, arrest, Assault, complaint, Youth arrested for assault case

എസ് ഐ ഷെയ്ഖ് അബ്ദുര്‍ റസാഖിന്റെ നേതൃത്വത്തില്‍ ശനിയാഴ്ച രാവിലെ തളങ്കരയില്‍ വെച്ചാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.


Keywords: Kasaragod, News, Kerala, Case, arrest, Assault, complaint, Youth arrested for assault case