അയല്‍ സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം ഗണ്യമായി കൂടിയതോടെ കേരളവും കര്‍ണ്ണാടകയുടെ വഴിയെ; കാസര്‍കോട്ട് 29 അതിര്‍ത്തി പ്രദേശങ്ങളില്‍ റോഡ് മണ്ണിട്ടടച്ചു

കാസര്‍കോട്: (www.kasargodvartha.com 30.06.2020) അയല്‍ സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം ഗണ്യമായി കൂടിയതോടെ കേരളവും കര്‍ണ്ണാടകയുടെ വഴിയെ കാസര്‍കോടിന്റെ 29 സ്ഥലങ്ങളിലെ അതിര്‍ത്തി റോഡുകള്‍' മണ്ണിട്ടടച്ചു.

മഞ്ചേശ്വരത്ത് തലപ്പാടി ഒഴികെ 20 അതിര്‍ത്തി റോഡുകളും, ആദൂരില്‍ നാല് റോഡുകളും, ബദിയടുക്കയില്‍ മൂന്ന് റോഡുകളും, രാജപുരത്ത് രണ്ട് റോഡുകളും മണ്ണിട്ടടച്ചു.

കര്‍ണാടക മണ്ണിട്ടടച്ച സ്ഥലങ്ങളില്‍ മണല്‍ മാഫിയയും ആള്‍ക്കടത്ത് സംഘങ്ങളും മണ്ണ് നീക്കം ചെയ്തിരുന്നുവെന്നും ഇത് പൂര്‍വ്വസ്ഥിതിയിലാക്കുക മാത്രമാണ് ചെയ്തതെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ ഔദ്യോഗിക ഭാഷ്യം. എന്നാല്‍ തലപ്പാടി ഒഴികെയുള്ള മിക്ക അതിര്‍ത്തികളും മണ്ണിട്ട് അടച്ചതായി ജില്ലാ പോലീസ് അധികാരികള്‍ സൂചിപ്പിച്ചു.

പാസ്സില്ലാതെ അതിര്‍ത്തി കടക്കുന്നവരുടെ എണ്ണം വര്‍ദ്ധിച്ചുവരുന്നതായുളള വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടി. ഇത്രയും റോഡുകളില്‍ പരിശോധന നടത്തുന്നത് ശ്രമകരമായതിനാലാണ് അതിര്‍ത്തികള്‍ അടക്കേണ്ടത് വന്നതെന്നാണ് പൊലീസ് പറയുന്നത്.
അതേ സമയം മംഗ്ലൂരുവില്‍ പരീക്ഷ നടക്കുന്നതിനാല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഉള്ള യാത്രാ സൗകര്യം ഒരുക്കുമെന്നാണ് അധികൃതര്‍ സൂചിപ്പിക്കുന്നത്.

കോവിഡ് വ്യാപനം തുടങ്ങിയപ്പോള്‍ കേരളത്തിലും പ്രത്യേകിച്ച് അതിര്‍ത്തി ജില്ലയായ കാസര്‍കോട്ടും കോവിഡ് രോഗികളുടെ എണ്ണം വര്‍ദ്ധിച്ചപ്പോള്‍ കര്‍ണ്ണാടകം റോഡ് മണ്ണിട്ടച്ചത് കേരളത്തിന്റെ വ്യാപക പ്രതിഷേധം ക്ഷണിച്ചു വരുത്തിയിരുന്നു.
Kasaragod, Kerala, Karnataka, Road, News, COVID-19, With COVID numbers rising in Manglore area, Kasaragod blocks all roads to Karnataka

കാസര്‍കോട്ടുകാര്‍ ചികിത്സയ്ക്ക് ആശ്രയിച്ചിരുന്ന മംഗ്ലൂരുവിലെ ആശുപത്രിയിലേക്ക് രോഗികളെ പോലും പ്രവേശിപ്പിച്ചിരുന്നില്ല. ഇതേ തുടര്‍ന്ന് 13 പേരാണ് വിദഗ്ദ്ധ ചികിത്സ കിട്ടാതെ മരിച്ചത്. ഒരാള്‍ പോലും കാസര്‍കോട്ട് കോവിഡ് ബാധിച്ച് മരിച്ചിരുന്നില്ല.

 

മുമ്പ് കേരളവും പ്രത്യേകിച്ച് കാസര്‍കോട് ജില്ലയും അനുഭവിച്ചു വന്നിരുന്ന ഭീതിതമായ സാഹചര്യമാണ് കര്‍ണ്ണാടകയിലും പ്രത്യേകിച്ച് മംഗ്ലൂരുവിലും ഉണ്ടായിരിക്കുന്നത്. ഇതാണ് കേരളത്തെ അതിര്‍ത്തി മണ്ണിട്ടടക്കാന്‍ പ്രേരിപ്പിച്ചത്. മംഗ്ലൂരുവില്‍ മാത്രം കഴിഞ്ഞ 24 മണിക്കൂറിനിടെ അഞ്ചു പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്

Keywords: Kasaragod, Kerala, Karnataka, Road, News, COVID-19, With COVID numbers rising in Manglore area, Kasaragod blocks all roads to Karnataka
Previous Post Next Post