Join Whatsapp Group. Join now!
Aster MIMS 10/10/2023

പ്രവാസത്തിലെ തിരയിളക്കങ്ങള്‍

ഊഷരതയില്‍ നിന്ന് ഉയര്‍ന്നതാണ് ഗള്‍ഫ് പ്രവാസത്തിന്റെ ഓരോ ഇടങ്ങളും Article, Waves of exile
 അസ്റാര്‍  ബി എ

(www.kasargodvartha.com 24.06.2020) ഊഷരതയില്‍ നിന്ന് ഉയര്‍ന്നതാണ് ഗള്‍ഫ് പ്രവാസത്തിന്റെ ഓരോ ഇടങ്ങളും. ഓരോ മണല്‍ത്തരികള്‍ക്കെന്ന പോലെ അതാത് ഇടങ്ങളിലെ ആളുകള്‍ക്ക്  പറയാന്‍ കുറേയേറെ  കഥകളുണ്ട്. ഓരോരുത്തരും പുസ്തകം കണക്കെ നില്‍പ്പാണ്. ചിലപ്പോള്‍  ഇവിടെ നിന്നാണ് എല്ലാ കഥകളും ഉണ്ടാവുന്നതെന്ന്  തോന്നിപ്പോവും.

ഇവിടത്തെ മ്യൂസിയങ്ങളില്‍ ചെന്നവര്‍ക്ക് അറിയാന്‍ പറ്റുന്ന ഒന്നുണ്ട്, അവിടെരേഖപെടുത്തപ്പെട്ടിട്ടുള്ള ചരിത്രങ്ങളും കൂടെയുള്ള ചിത്രങ്ങളും പറഞ്ഞു തരുന്നത്  ഒന്നുമല്ലാതിരുന്നിടത്ത്  നിന്ന്  ഉണ്ടായതും, ഉണ്ടാക്കിയതുമായ കാര്യങ്ങളനവധിയാണെന്നാണ്. എന്തിനേറെ, നമ്മള്‍ നടക്കുന്ന പാതയോരങ്ങള്‍ തന്നെ അതിന്റെ  വലിയ തെളിവുകളായി നിലകൊള്ളുകയല്ലേ.

നമ്മുടെ നാടിനെ സംബന്ധിച്ചിടത്തോളം വലിയൊരു മരമായാണ് ഈ നാടും നടപ്പും നിലകൊള്ളുന്നത്. പ്രത്യേക സാഹചര്യത്തിലൂടെ കടന്ന് പോവുമ്പോള്‍  ഇവിടത്തെ ഇലകള്‍ കൊഴിയുന്നതായാണ് കാണുന്നത്.
അതിന്റെ തിരയിളക്കങ്ങള്‍  നമ്മള്‍ കേട്ടുകൊണ്ടിരിക്കുന്നുണ്ട്. കൊഴിയുന്ന  ഓരോ ഇലയുടെയും അവസാനത്തെയെങ്കിലും  അവകാശമാണ് അതിന്റെ നിലത്തേക്ക് തൊട്ടു നില്‍ക്കുക അവിടെ ശിഷ്ട കാലം കിടക്കുക എന്നത്.

ആ ഇലകള്‍ വീഴുന്ന നിലം നാടും വീടുമാണ്. അവിടെ നിന്നുള്ള അവഗണന മറ്റെന്തു സഹിച്ചാലും അവരെ തളര്‍ത്തും, എഴുതി കഴിഞ്ഞ കഥയില്‍ പിന്നെയും കൂട്ടി ചേര്‍ക്കേണ്ടതായി വരും. അതിനിടയ്ക്കാണ്
നാട്ടിലെ ഭരണകൂടം ഒരു  ഭാഗത്തും ചില ഭാഗത്ത്  നാട്ടാരും കൂടെ ഇലയുടെ നിറവും കുറവും നോക്കി 'നിലംതൊടീക്കാതെ' നില്‍ക്കുന്നത്.

അവിടെ തുടങ്ങുന്നു പ്രവാസിയുടെ ഒന്നാമത്തെ  മനം മടുപ്പ്. എങ്ങനെയാവും  നമ്മെ അവര്‍ സ്വീകരിക്കുന്നത് എന്ന് ആകുലപ്പെടലോട് കൂടി തുടക്കം. മുന്‍പ്  നമ്മെ കണ്ട് സ്വീകരിച്ചവര്‍, ഇന്ന് നമ്മുടെ പേര് കേള്‍ക്കുമ്പോള്‍ തന്നെ ഓടുന്നു. ആ ഭാഗത്തേക്ക് പിന്നെ  വരില്ല എന്നൊക്കെയുള്ള നാട്ടില്‍ നിന്ന് കേള്‍ക്കുന്ന അവഗണനയുടെ, ബഹിഷ്‌കരണത്തിന്റെ വര്‍ത്തമാനങ്ങള്‍  വാര്‍ത്തയായും ട്രോളായും അവനെ ചുറ്റുകയാണ്.

ഈ സാഹചര്യത്തില്‍ നിലനില്‍പിനായി  ജോലിചെയ്യുന്ന  സ്ഥാപനങ്ങള്‍ എടുക്കുന്ന സ്ട്രാറ്റജികളാണ്  പിന്നെയുള്ള വിഷമങ്ങള്‍. ശമ്പളം ചുരുക്കല്‍, അണ്‍പെയ്ഡ് അവധി, പിരിച്ചു വിടല്‍ എന്നതൊക്കെ പിന്നാലെ മനസ്സിലേക്കു പേടിയെ ചൊരിഞ്ഞ് കൊടുക്കുന്നു. ചിലതും പലതുമായി  നഷ്ടപ്പെട്ടവനായിട്ടാണ് പ്രവാസി നാടണയുന്നത്.   തന്നെ ചുറ്റിയ കെട്ടുകളെ  ഒറ്റയായ ചില നേരത്ത്  അവന്‍ ഒന്ന് മുറുക്കുവാന്‍ സന്നദ്ധനാവുന്നു.
Article,  Waves of exile

ഭൂമി അതിന്റെ നിശ്ചലാവസ്ഥ തുടരുന്നതായാണ്  അനുഭവപ്പെടുന്നത്. രാവും പകലും മാറിമറിയല്‍ റൂമിലെ ലൈറ്റ് ഓണ്‍ ഓഫ് ചെയുന്നതായും ദിനങ്ങള്‍ വിശേഷങ്ങള്‍ ഉണ്ടാക്കാതെയും നീങ്ങുന്നു.
'ഇങ്ങനേ പോവുന്നു' എന്നതിലേക്ക് ചുരുങ്ങുകയും ചെയ്യുന്നു. അവസ്ഥാന്തരങ്ങളെ   പഠനത്തിന് വിധേയമാക്കലാണ്  മുന്നേറ്റത്തിനുള്ള ആദ്യചുവടുവെപ്പ്. സഹായത്തിന്റെ പല കൈകളാല്‍ കൂട്ടിപിടിക്കുന്ന  പ്രവാസി സംഘടനകള്‍  ഈ രംഗത്തിറങ്ങിയിട്ടുള്ളത് ആശാവഹമാണ്.

ആദ്യം പറഞ്ഞു വെച്ച, 'ഉണ്ടാക്കിയെടുത്തരുടെ' ചരിത്രത്തില്‍ നാം മലയാളികള്‍ വിശേഷമായിട്ടുണ്ട്. ഒരിടത്ത്  ഒന്ന് താഴ്ച ഉണ്ടാവുമ്പോള്‍ ഉടനടി ഓടുന്നവനായിട്ടല്ല , ആ മണ്ണില്‍ പിടിച്ച് നിന്ന്  അധ്വാനത്തിന്റെ വേരിറക്കി ത്യാഗം കൊണ്ട്  പരിപാലിച്ച് വളര്‍ത്തിയെടുത്തവനായിട്ടാണ്  ചരിത്രത്തിലെ വീരമായ കഥകള്‍ അവരെ  കുറിച്ച്  പറഞ്ഞു വെച്ചിട്ടുള്ളത്.


Keywords: Article,  Waves of exile