കാസര്‍കോട്: (www.kasargodvartha.com 17.06.2020) കേരളത്തിലെ ജനങ്ങള്‍ക്ക് കുടിവെള്ളം എത്തിക്കാനുള്ള ജല്‍ ജീവന്‍ മിഷന്‍ നടപ്പിലാക്കുന്നതില്‍ നിന്ന് കേരള ജല അതോറിറ്റിയെ ഒഴിവാക്കാനുള്ള തീരുമാനത്തിനെതിരെ കേരള വാട്ടര്‍ അതോറിറ്റി സ്റ്റാഫ് അസോസിയേഷന്‍ ഐ എന്‍ ടി യു സി ഇലയിട്ടു ഊണില്ല പ്രതിഷേധ സമരം സംഘടിപ്പിച്ചു. കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച ജല്‍ ജീവന്‍ പദ്ധതിയിലൂടെ 2024 ഓടു കൂടി 22720 കോടി രൂപയുടെ പദ്ധതി നടപ്പിലാക്കി കേരളത്തിലെ മുഴുവന്‍ വീടുകളിലും പൈപ്പ് വഴി കുടിവെള്ളമെത്തിക്കുന്നതിന് 55 ലക്ഷത്തോളം പുതിയ കണക്ഷനുകള്‍ നല്‍കുന്നതിനുളള ബൃഹദ് പദ്ധതിയാണ് തയ്യാറാക്കിയിരിക്കുന്നത്.
ഇതുമായി ബന്ധപ്പെട്ട് സര്‍വ്വേ നടപടികളും മറ്റ് മുന്നൊരുക്കങ്ങളും ജല അതോറിറ്റി പൂര്‍ത്തീകരിക്കുകയും പ്രാരംഭ ചെലവുകളുടെ 200 കോടി രൂപ സര്‍ക്കാരിലേക്ക് കെട്ടിവെക്കുകയും ചെയ്ത് പദ്ധതിക്കായി കാത്തിരുന്നപ്പോഴാണ് വാട്ടര്‍ അതോറിറ്റിയെ നോക്കി കുത്തി യാക്കിക്കൊണ്ട് മുന്നോട്ട് പോകാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നത്. ജനങ്ങള്‍ക്ക് നാമമാത്രമായ തുകയക്ക് കുടിവെള്ളം നല്‍കുന്ന, കേരളത്തിലുടനീളം സുശക്തമായ സാങ്കേതിക സംവിധാനം നിലവിലുള്ള കേരള ജല അതോറിറ്റിയെ ഒഴിവാക്കിക്കൊണ്ട് താരതമ്യേന ഉയര്‍ന്ന വെള്ളക്കരം ഈടാക്കി ജലവിതരണം നടത്തുകയും പലപ്പോഴും പദ്ധതികള്‍ പാതിവഴിയില്‍ ഉപേക്ഷിക്കുകയും ചെയ്യുന്ന ജലനിധിയെ ഏല്‍പിച്ച് ജനങ്ങളുടെ മേല്‍ അമിതഭാരം അടിച്ചേല്‍പിക്കുന്നതിനെതിരെയാണ് സ്റ്റാഫ് അസോസിയേഷന്‍ സംസ്ഥാന തലത്തില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് സമരം സംഘടിപ്പിച്ചത്.
പ്രതിഷേധ സമരം കേരള വാട്ടര്‍ അതോറിറ്റി സ്റ്റാഫ് അസോസിയേഷന്‍ ഐ എന്‍ ടി യു സി സംസ്ഥാന സെക്രട്ടറി വിനോദ് എരവില്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റിയംഗം എം വി സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കെ വി വേണുഗോപാലന്‍ സ്വാഗതവും അബ്ദുല്‍ ജമീല്‍ നന്ദിയും പറഞ്ഞു. സംസ്ഥാന കമ്മിറ്റിയംഗങ്ങളായ സി കെ അനിതാകുമാരി, കെ പി താരേഷ് കുമാര്‍, ദീപ ടി കെ വി, പി ആര്‍ സുരേഷ, വി വി അശോകന്‍, എം വി സുരേഷ് കുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
Keywords: Kasaragod, Kerala, News, Water authority, Staff, Protest, Water authority Staff Association Protested