Join Whatsapp Group. Join now!
Aster MIMS 10/10/2023

കീഴൂര്‍ തുറമുഖത്തെ ഫിഷറീസ് സ്റ്റേഷന്റെ ഉദ്ഘാടനം കാത്ത് മത്സ്യതൊഴിലാളികള്‍; അധികൃതര്‍ക്കെതിരെ പ്രതിഷേധം ശക്തം

കീഴൂര്‍ തുറമുഖത്തുള്ള ഫിഷറീസ് സ്റ്റേഷന്‍ ഉദ്ഘാടനം കാത്ത് മത്സ്യതൊഴിലാളികള്‍ Kasaragod, Kerala, Kizhur, News, Inauguration, Fishermen, Waiting for Inauguration of Kizhur Fisheries station
കാസര്‍കോട്: (www.kasargodvartha.com 11.06.2020) കീഴൂര്‍ തുറമുഖത്തുള്ള ഫിഷറീസ് സ്റ്റേഷന്‍ ഉദ്ഘാടനം കാത്ത് മത്സ്യതൊഴിലാളികള്‍. ഇക്കാര്യം ആവശ്യപ്പെട്ട് ഫിഷറീസ് മന്ത്രിക്കും റവന്യൂ മന്ത്രിക്കും മല്‍സ്യതൊഴിലാളികളുടെ ഒപ്പു ശേഖരിച്ച് നിവേദനം നല്‍കി. കഴിഞ്ഞ സര്‍ക്കാറിന്റെ  കാലത്ത് തീരദേശ കോര്‍പറേഷന്‍ 50 ലക്ഷം മുതല്‍ മുടക്കി സ്ഥാപിച്ച ഫിഷറീസ് സ്റ്റേഷന്‍ ഇന്ന് സാമൂഹ ദ്രോഹികളുടെ വിളയാട്ട കേന്ദ്രങ്ങളായി മാറിയിരിക്കുന്നു സാമൂഹ്യ ദ്രോഹികളുടെ അഴിഞ്ഞാട്ടം മൂലം നിലവിലുള്ള ഫിഷറീസ് സ്റ്റേഷന്റെ സാമഗ്രികള്‍ നഷ്ടപ്പെട്ട് കൊണ്ടിരിക്കുകയാണ്.

ട്രോളിംഗ് സമയത്ത് ചെറുവള്ളത്തില്‍ മത്സ്യബന്ധനത്തിന് പോകുമ്പോള്‍ അതില്‍ അപകടത്തില്‍പ്പെട്ടവരെ രക്ഷിക്കുവാനും അപകട മുന്നറിയിപ്പ് നല്‍കാനും ക്ഷേമനിധി ഓഫീസായി പ്രവര്‍ത്തിക്കുന്ന ഫിഷറീസ് സ്റ്റേഷന്‍ ഉടന്‍ ഉദ്ഘാടനം നിര്‍വഹിച്ചില്ലെങ്കില്‍ മത്സ്യതൊഴിലാളികളെ സംഘടിപ്പ് ശക്തമായ സമരപരിപാടികള്‍ക്ക് നേതൃത്വം നല്‍കുമെന്ന് മത്സ്യതൊഴിലാളി കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. മനോഹരനും സാമൂഹ്യ പ്രവര്‍ത്തകന്‍ കെ എസ് സാലി കീഴൂരും അറിയിച്ചു.
Kasaragod, Kerala, Kizhur, News, Inauguration, Fishermen, Waiting for Inauguration of Kizhur Fisheries station

അപകടത്തില്‍പ്പെട്ടവരെ രക്ഷിക്കാന്‍ നിലവിലുള്ള വാടക ഫൈബര്‍ തോണി മണ്‍സൂണ്‍ കാലത്ത് കടലില്‍ രക്ഷാപ്രവര്‍ത്തനത്തിന് സാധിക്കാത്തതിനാല്‍ ഫിഷറീസ് വകുപ്പിന്റെ രക്ഷാബോട്ട് കീഴൂര്‍ ഹാര്‍ബറില്‍ നിലനിര്‍ത്താന്‍ ആവശ്യമായ നടപടി സ്വീകരിക്കണമെന്നും നിവേദനത്തില്‍ ആവശ്യപ്പെട്ടു.


Keywords: Kasaragod, Kerala, Kizhur, News, Inauguration, Fishermen, Waiting for Inauguration of Kizhur Fisheries station