തിരുവനന്തപുരം: (www.kasargodvartha.com 15.06.2020) മുഖ്യമന്ത്രി പിണറായി വിജയന്റ മകള്‍ വീണയും ഡി വൈ എഫ് ഐ അഖിലേന്ത്യാ പ്രസിഡണ്ട് മുഹമ്മദ് റിയാസും വിവാഹിതരായി. കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് 50തില്‍ താഴെ ആളുകള്‍ മാത്രം പങ്കെടുത്ത് ക്ലിഫ് ഹൗസിലായിരുന്നു ചടങ്ങ്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമായിരുന്നു ചടങ്ങില്‍ പങ്കെടുത്തത്. ഉച്ചക്ക് ശേഷം നടക്കുന്ന വിരുന്നുസല്‍ക്കാരത്തിന് ശേഷം ഇരുവരും ക്ലിഫ് ഹൗസില്‍ നിന്നും കഴക്കൂട്ടത്തെ വസതിയിലേക്ക് മടങ്ങുമെന്നാണ് വിവരം.
ഐടി മേഖലയിലാണ് വീണ പ്രവര്‍ത്തിക്കുന്നത്. എസ്എഫ്‌ഐയിലൂടെ വിദ്യാര്‍ത്ഥി രാഷ്ട്രീയത്തില്‍ പ്രവേശിച്ച മുഹമ്മദ് റിയാസ് ഡിവൈഎഫ്‌ഐ സംസ്ഥാന നേതൃപദവിക്ക് ശേഷമാണ് അഖിലേന്ത്യാ പ്രസിഡണ്ടാകുന്നത്. പി എം അബ്ദുള്‍ ഖാദര്‍-കെ എം അയിഷാബി ദമ്പതികളുടെ മകനാണ്.
Keywords: Thiruvananthapuram, news, Kerala, Wedding, Top-Headlines, marriage, Pinarayi-Vijayan, Veena Vijayan and Muhammad Riyas wedding Today