Join Whatsapp Group. Join now!
Aster MIMS 10/10/2023

പഞ്ചായത്ത് ഒരുക്കിയത് മികച്ച ക്വാറന്റൈന്‍ സൗകര്യം; സി പി എം- ഡി വൈ എഫ് ഐ സമരം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍: യു ഡി എഫ്

കാസര്‍കോട് ജില്ലയില്‍ തന്നെ ഏറ്റവും മികച്ച കോവിഡ് നിര്‍മ്മാര്‍ജന പ്രവര്‍ത്തനങ്ങളും ക്വാറന്റൈന്‍ സൗകര്യവും ഒരുക്കിയ ഉദുമ ഗ്രാമ പഞ്ചായത്തിനെതിരെ ഡി വൈ എഫ് ഐ നടത്തുന്ന സമരം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ വേണ്ടിയാണന്ന് ഉദുമ പഞ്ചായത്ത് യു ഡി എഫ് ലൈസണ്‍ കമ്മിറ്റി യോഗം അഭിപ്രായപ്പെട്ടു Uduma, kasaragod, news, Kerala, District, DYFI, UDF, March, UDF against Uduma DYFI march #കേരളവാർത്തകൾ #ന്യൂസ്റൂം #Heloന്യൂസ് #ഇന്നത്തെവാർത്തകൾ
ദുമ: (www.kasargodvartha.com 28.06.2020) കാസര്‍കോട് ജില്ലയില്‍ തന്നെ ഏറ്റവും മികച്ച കോവിഡ് നിര്‍മ്മാര്‍ജന പ്രവര്‍ത്തനങ്ങളും ക്വാറന്റൈന്‍ സൗകര്യവും ഒരുക്കിയ ഉദുമ ഗ്രാമ പഞ്ചായത്തിനെതിരെ ഡി വൈ എഫ് ഐ നടത്തുന്ന സമരം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ വേണ്ടിയാണന്ന് ഉദുമ പഞ്ചായത്ത് യു ഡി എഫ് ലൈസണ്‍ കമ്മിറ്റി യോഗം അഭിപ്രായപ്പെട്ടു. ഭരണ പ്രതിപക്ഷ വ്യത്യാസം കൂടാതെ ഗ്രാമപഞ്ചായത്ത് ഭരണസമിതി പഞ്ചായത്തിലെ മുഴുവന്‍ പ്രവാസികള്‍ക്കും ക്വാറന്റൈന്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താനുള്ള തയ്യാറെടുപ്പ് നടത്തുമ്പോള്‍ ഡി വൈ എഫ് ഐ പ്രവര്‍ത്തകരെ ഇറക്കി കൊണ്ടുള്ള അനാവശ്യ സമരങ്ങളില്‍ നിന്നും സി പി എം പിന്‍മാറാന്‍ തയ്യാറാവണം. ഉദുമ പഞ്ചായത്ത് പരിധിയിലെ പതിനൊന്നോളം കേന്ദ്രങ്ങളിലായി ഒരുക്കിയിട്ടുള്ള ക്വാറന്റൈന്‍ സംവിധാനം സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശമനുസരിച്ചാണ് തയ്യാറാക്കിയിട്ടുള്ളതെന്നും യു ഡി എഫ് നേതാക്കള്‍ പറഞ്ഞു.
Uduma, kasaragod, news, Kerala, District, DYFI, UDF, March, UDF against Uduma DYFI march

ചെയര്‍മാന്‍ കാപ്പില്‍ കെ.ബി.എം ശരീഫ് അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ ഭകതവല്‍സലന്‍ സ്വാഗതം പറഞ്ഞു. ഉദുമ മണ്ഡലം ചെയര്‍മാന്‍ വി ആര്‍ വിദ്യാസാഗര്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ എ മുഹമ്മദലി, ഡിസിസി സെക്രട്ടറി ഗീതാകൃഷ്ണന്‍, ഹമീദ് മാങ്ങാട്, വാസു മാങ്ങാട്, എം എച്ച് മുഹമ്മദ് കുഞ്ഞി, കാപ്പില്‍ മുഹമ്മദ്പാഷ, ഖാദര്‍ ഖാതിം, പാറയില്‍ അബൂബക്കര്‍, പ്രഭാകരന്‍ തെക്കെക്കര, തിലകാരാജന്‍, ബി കുഷ്ണന്‍, ശ്രീധരന്‍ പള്ളം, കണിയമ്പാടി മുഹമ്മദ്കുഞ്ഞി, കുഞ്ഞിരാമന്‍ മാസ്റ്റര്‍, സുകുമാരി ശ്രിധരന്‍, ടി കെ ഹസീബ്, ഹാരിസ് അങ്കക്കളരി പ്രസംഗിച്ചു.



Keywords: Uduma, kasaragod, news, Kerala, District, DYFI, UDF, March, UDF against Uduma DYFI march