Join Whatsapp Group. Join now!
Aster MIMS 10/10/2023

കാസര്‍കോട്ട് വ്യാഴാഴ്ച കോവിഡ് സ്ഥിരീകരിച്ച മൂന്ന് പേരും വിദേശത്ത് നിന്ന് എത്തിയവര്‍; 11 പേര്‍ക്ക് രോഗമുക്തി

കാസര്‍കോട്ട് വ്യാഴാഴ്ച വിദേശത്ത് നിന്ന് എത്തിയ മൂന്ന് പേര്‍ക്ക് കൂടി കോവിഡ് kasaragod, news, Kerala, COVID-19, Patient's, hospital, health

കാസര്‍കോട്ട്: (www.kasargodvartha.com 18.06.2020) കാസര്‍കോട്ട് വ്യാഴാഴ്ച വിദേശത്ത് നിന്ന് എത്തിയ മൂന്ന് പേര്‍ക്ക് കൂടി കോവിഡ് പോസിറ്റീവായി. ജൂണ്‍ 10ന് ഷാര്‍ജയില്‍ നിന്ന് വന്ന 27കാരനും, മെയ് 26ന് കുവൈത്തില്‍ നിന്നെത്തിയ 43കാരനും, ജൂണ്‍ 14ന് കുവൈത്തില്‍ നിന്ന് വന്ന 36 വയസുകാരനുമാണ് കോവിഡ് പോസിറ്റീവായതെന്ന് ഡി എം ഒ ഡോ. എ വി രാംദാസ് അറിയിച്ചു.

ജില്ലയില്‍ 11 പേര്‍ക്ക് കോവിഡ് നെഗറ്റീവായി. ഉദയഗിരി സി എഫ് എല്‍ ടി സി, പടന്നക്കാട് കോവിഡ് ചികിത്സാ കേന്ദ്രം, കാസര്‍കോട് മെഡിക്കല്‍ കോളജ് എന്നിവിടങ്ങളില്‍ കോവിഡ് ചികിത്സയിലായിരുന്ന 11 പേരാണ് രോഗമുക്തി നേടിയത്. ജില്ലയില്‍ 3,682 പേരാണ് നിരീക്ഷണത്തിലുള്ളത്. വീടുകളില്‍ 3,351 പേരും സ്ഥാപന നിരീക്ഷണത്തില്‍ 331 പേരുമടക്കം ജില്ലയില്‍ 3682 പേരാണ് നിരീക്ഷണത്തിലുള്ളത്.
Kasaragod, news, Kerala, COVID-19, Recover, Observation, Patient's, hospital, health, Three more new covid case reported in Kasargod

പുതിയതായി 228 പേരുടെ സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു. 362 പേരുടെ ഫലം ലഭിക്കാനുണ്ട്. പുതിയതായി ആശുപത്രികളിലും കോവിഡ് സെന്ററുകളിലുമായി 40 പേരെ നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചു. 228 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി.




Keywords: Kasaragod, news, Kerala, COVID-19, Recover, Observation, Patient's, hospital, health, Three more new covid case reported in Kasargod