Join Whatsapp Group. Join now!
Aster MIMS 10/10/2023

സംസ്ഥാനത്ത് സൗജന്യ അരി വിതരണം തുടങ്ങി അഞ്ച് ദിവസമായിട്ടും ഈ സ്ഥലങ്ങളിൽ അരി എത്തിയില്ല; കിലോമീറ്ററോളം നടന്ന് വരുന്നവര്‍ മടങ്ങുന്നത് വെറും കയ്യോടെ

സൗജന്യ അരി വിതരണം തുടങ്ങി അഞ്ച് ദിവസമായിട്ടും അരി എത്താത്തതിനാല്‍ കിലോമീറ്ററോളം നടന്ന് വരുന്നവര്‍ വെറും കയ്യോടെ മടങ്ങേണ്ട അവസ്ഥയാണ് kasaragod, news, Kerala, Rice, Distribution, delampady, The rice for free rice distribution hasn't reached yet at Delampady and Kumbadaje panchayaths
കാസര്‍കോട്: (www.kasargodvartha.com 23.06.2020) സൗജന്യ അരി വിതരണം തുടങ്ങി അഞ്ച് ദിവസമായിട്ടും അരി എത്താത്തതിനാല്‍ കിലോമീറ്ററോളം നടന്ന് വരുന്നവര്‍ വെറും കയ്യോടെ മടങ്ങേണ്ട അവസ്ഥയാണ്. ദേലംപാടി പഞ്ചായത്തിലെ 5 കടകളിലേക്കും കുംബഡാജെ പഞ്ചായത്തിലെ 3 കടകളിലേക്കുമുള്ള അരിയാണ് എത്താത്തത്. സൗജന്യ അരിക്ക് ഏറ്റവും കൂടുതല്‍ ഉപഭോക്താക്കളുള്ള പഞ്ചായത്തുകളായ ദേലംപാടി, കുംബഡാജെ എന്നിവിടങ്ങളില്‍ അരി എത്താത്തത് ജനങ്ങളെ ബുദ്ധിമുട്ടിലാക്കുന്നു.
 kasaragod, news, Kerala, Rice, Distribution, delampady, The rice for free rice distribution hasn't reached yet at Delampady and Kumbadaje panchayaths


ഒരോ റേഷന്‍ കടയിലും 200 ക്വിന്റലോളം അരിയാണ് വിതരണം ചെയ്യാനുള്ളത്. ഈ മാസം ഇനി ആറ് ദിവസമാണ് റേഷന്‍ കടകള്‍ പ്രവര്‍ത്തിക്കുക. ഈ ആറ് ദിവസങ്ങളില്‍ ഇത്രയും പേര്‍ക്ക് അരി കൊടുത്ത് തീര്‍ക്കുക എന്നത് നടക്കുന്ന കാര്യമല്ല. അധികൃതരുടെ അനാസ്ഥയാണ് അരി വിതരണം വൈകാന്‍ കാരണമെന്ന് നട്ടുകാര്‍ ആരോപിക്കുന്നു.


Keywords: kasaragod, news, Kerala, Rice, Distribution, delampady, The rice for free rice distribution hasn't reached yet at Delampady and Kumbadaje panchayaths