Join Whatsapp Group. Join now!
Aster MIMS 10/10/2023

കോവിഡ്; മൃതദേഹം ഖബറടക്കാന്‍ മഹല്ലുകള്‍ സൗകര്യമൊരുക്കണമെന്ന് ഖാസി ത്വാഖ അഹ് മദ് മുസ്ലിയാര്‍

കോവിഡ് മരണങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ മൃതദേഹങ്ങള്‍ ഖബറടക്കുന്ന കാര്യത്തില്‍ ബന്ധപ്പെട്ട മഹല്ല് കമ്മിറ്റികള്‍ക്ക് കരുതലും ജാഗ്രതയും ഉണ്ടാവണമെന്ന് ദക്ഷിണ കന്നട ഖാസി ത്വാഖ അഹ് മദ് മുസ്ലിയാര്‍ ആഹ്വാനം ചെയ്തു Mangalore, news, Karnataka, COVID-19, Death, Thaqa Ahmed Musliyar , Thaqa Ahmed Musliyar on covid deaths #കേരളവാർത്തകൾ #ന്യൂസ്റൂം #Heloന്യൂസ് #ഇന്നത്തെവാർത്തകൾ
മംഗളൂരു: (www.kasargodvartha.com 30.06.2020) കോവിഡ് മരണങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ മൃതദേഹങ്ങള്‍ ഖബറടക്കുന്ന കാര്യത്തില്‍ ബന്ധപ്പെട്ട മഹല്ല് കമ്മിറ്റികള്‍ക്ക് കരുതലും ജാഗ്രതയും ഉണ്ടാവണമെന്ന് ദക്ഷിണ കന്നട ഖാസി ത്വാഖ അഹ് മദ് മുസ്ലിയാര്‍ ആഹ്വാനം ചെയ്തു. ഖബര്‍സ്ഥാനില്‍ പ്രത്യേക ഇടങ്ങള്‍ ഈ ആവശ്യത്തിനായി കരുതണം. അധികൃതര്‍ പ്രൊട്ടോകോള്‍ പ്രകാരം നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ പാലിക്കുകയും മാസ്‌ക് ധരിക്കല്‍, സാമൂഹിക അകലം തുടങ്ങിയവ പിന്തുടരുകയും ചെയ്യേണ്ടതുണ്ട്. മംഗളൂരു ജുമാമസ്ജിദ്, കൃഷ്ണപുര ബദിരിയ ജുമാമസ്ജിദ്, ബോളാര്‍ മുഹിയുദ്ദീന്‍ ജുമാമസ്ജിദ്, ബജ്‌പെ ജുമാമസ്ജിദ് കമ്മിറ്റികള്‍ ഈ സൗകര്യം ഒരുക്കിയതായി ത്വാഖ അറിയിച്ചു.
Mangalore, news, Karnataka, COVID-19, Death, Thaqa Ahmed Musliyar , Thaqa Ahmed Musliyar on covid deaths

മംഗളൂരു സൂറത്കല്‍ ഇഡ്യയില്‍ തിങ്കളാഴ്ച കൊവിഡ് ബാധിച്ച് മരിച്ച 31കാരന്റെ മൃതദേഹം മറവ് ചെയ്യുന്നത് സംബന്ധിച്ചുണ്ടായ തര്‍ക്കങ്ങള്‍ പ്രയാസം സൃഷ്ടിച്ചിരുന്നു. മഴ തടസ്സമായതിനാല്‍ ഇഡ്യയില്‍ നിന്ന് മൃതദേഹം ബോളാറിലേക്ക് കൊണ്ടുവന്നു. തദ്ദേശവാസികള്‍ തടസ്സപ്പെടുത്തിയതിനാല്‍ ബോളാറിലും അനിശ്ചിതത്വമുണ്ടായി. അസി.കമ്മീഷണര്‍ മദന്‍ മോഹന്‍ എത്തി ഉച്ചഭാഷിണി സഹായത്തോടെ നടത്തിയ അഭ്യര്‍ത്ഥനയെത്തുടര്‍ന്നാണ് ഖബറടക്കം നടന്നത്.



Keywords: Mangalore, news, Karnataka, COVID-19, Death, Thaqa Ahmed Musliyar , Thaqa Ahmed Musliyar on covid deaths
  < !- START disable copy paste -->