കാസര്‍കോട്: (www.kasargodvartha.com 06.06.2020) ചെറുവത്തൂര്‍ ഓലാട്ട് കോളനിയില പട്ടിക ജാതിക്കാരനായ തമ്പാന്റെ മരണവുമായി ബന്ധപ്പെട്ട് ബന്ധുക്കളുടെ പരാതിയില്‍ അന്വേഷണം നടത്താതെ കേസൊതുക്കി തീര്‍ക്കാന്‍ സി പി എം-പോലീസ് ശ്രമം നടത്തുകയാണെന്ന് ബി ജെ പി ജില്ലാ പ്രസിഡണ്ട് അഡ്വ. കെ ശ്രീകാന്ത് ആരോപിച്ചു. ഇത് അപലപനീയമാണെന്ന് അദ്ദേഹം പറഞ്ഞു.
സി പി എം നേതാവും അധ്യാപകനുമായ മനോഹരന്റെ മര്‍ദനത്തെ തുടര്‍ന്നാണ് തമ്പാന്‍ മരണപ്പെട്ടതെന്ന് ബന്ധുക്കള്‍ ആരോപിച്ചിട്ടും അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കാന്‍ പോലീസ് തയ്യാറാകാത്തത് ഉന്നത സി പി എം നേതൃത്വത്തിന്റെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ്. സ്വന്തമായി വീടോ ആധാര്‍ കാര്‍ഡോ പോലുമില്ലാത്ത പാവപ്പെട്ടവനായ തമ്പാന്റെ മരണത്തിനുത്തരവാദിയെ സിപിഎം സംരക്ഷിക്കുന്നതിലൂടെ അവരുടെ മുഖംമൂടിയാണ് അഴിഞ്ഞുവീണിരിക്കുന്നതെന്ന് ശ്രീകാന്ത് ആരോപിച്ചു. പട്ടികജാതിക്കാരനായ തമ്പാന് കുടുംബത്തോട് സിപിഎം അനീതിയാണ് കാണിച്ചിരിക്കുനതെന്ന് ശ്രീകാന്ത് കുറ്റപ്പെടുത്തി.
Keywords: Kasaragod, Kerala, news, Death, case, Investigation, CPM, Police, Thamban's death; K Shrikanth against CPM and police