കാസര്‍കോട്: (www.kasargodvartha.com 07.06.2020) തളങ്കര മാലിക് ദിനാര്‍ ജുമാ മസ്ജിദും അഫിലിയേറ്റഡ് ആയിട്ടുള്ള പരിസരത്തെ ജമാഅത്ത് പള്ളികളും ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ പ്രാര്‍ത്ഥനയ്ക്കായി തുറന്ന് കൊടുക്കേണ്ടെന്ന് തീരുമാനം. ഖാസി ഫ്രൊഫസര്‍ ആലിക്കുട്ടി മുസ്ല്യാരുമായുള്ള ചർച്ചയ്ക്ക് ശേഷം അദ്ദേഹത്തിന്റെ നിര്‍ദ്ദേശപ്രകാരമാണ് ഈ തീരുമാനമെടുത്തതെന്ന് മാലിക് ദിനാര്‍ വലിയ ജുമാ മസ്ജിദ് പ്രസിഡന്റ് യഹ് യ തളങ്കര, ജനറൽ സിക്രട്ടറി എ അബ്ദുർ റഹ്മാൻ എന്നിവർ അറിയിച്ചു.
കോവിഡ് രോഗവുമായി ബന്ധപ്പെട്ട നാടിന്റെ അവസ്ഥയും രോഗവ്യാപന സാധ്യതയും കണക്കിലെടുത്താണ് ഈ തീരുമാനത്തിലെത്തിയതെന്ന് യഹ് യ തളങ്കര കാസർകോട് വാർത്തയോട് പറഞ്ഞു. പുറമെ നിന്നുള്ളവരടക്കം ധാരാളം പേര്‍ എത്തുന്ന പ്രശസ്തമായ മഖ്ബറയുള്ള പള്ളിയാണ് മാലിക് ദിനാര്‍ ജുമാ മസ്ജിദ്. അതുകൊണ്ട് തന്നെ പെട്ടന്ന് പ്രാര്‍ത്ഥനയ്ക്കായി തുറന്ന് കൊടുത്താല്‍ എന്തെങ്കിലും സാഹചര്യത്തില്‍ രോഗ വ്യാപനം ഉണ്ടായാല്‍ അത് തെറ്റായ പ്രചരണങ്ങള്‍ക്കിടയാക്കുമെന്നും അദ്ദേഹം പറഞ്ഞു..
പുറമെ നിന്നും ആളുകള്‍ വരാത്ത ചെറിയ ഗ്രാമങ്ങളില്‍ 25 ആളുകളോ മറ്റോ വെച്ച് പ്രാര്‍ത്ഥനടത്തുന്നതില്‍ തടസമില്ല. എന്നാല്‍ കൂടുതല്‍ ആളുകള്‍ എത്തുന്ന സ്ഥലങ്ങളില്‍ സമൂഹ വ്യാപന സാധ്യത കണക്കിലെടുത്താണ് തീരുമാനമെന്നും യഹ് യ തളങ്കര വ്യക്തമാക്കി. സമസ്തയുടെ പൊതു നിലപാട് പള്ളികളില്‍ നിസ്‌ക്കാരത്തിന് സാഹചര്യമുണ്ടെങ്കില്‍ പ്രാര്‍ത്ഥനയ്ക്ക് തടസം ഇല്ലെന്നതാണെന്ന് ഖാസി അറിയിച്ചതായും യഹ് യ തളങ്കര കൂട്ടിച്ചേർത്തു.
Keywords: Kasaragod, Kerala, Malik deenar, Masjid, News, Thalangara, Thalangara Malik Deenar Juma Masjid and 20 mosques around the area will remain closed until further notice: Yahya Thalangara

ഇന്നത്തെ പ്രത്യേക സാഹചര്യത്തിൽ സർക്കാറുകളുടെ നിബന്ധന പാലിച്ച് തുറന്ന് പ്രവർത്തിക്കാൻ ബുദ്ധിമുട്ടുള്ളതിനാലും വിശ്വാസി സമൂഹത്തിൻ്റെ നന്മ മുൻനിർത്തിയുമാണ് തളങ്കര മാലിക് ദീനാർ വലിയ ജുമുഅത്ത് പള്ളി തൽക്കാലം ആരാധനക്കായി തുറന്ന് കൊടുക്കേണ്ടതില്ലെന്ന് തീരുമാനിതെന്ന് എ.അബ്ദുൽ റഹ്മാൻ പറഞ്ഞു.
ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ നിലവിലുള്ള സ്ഥിതി തുടരും. മാലിക് ദീനാർ പള്ളിയുടെ കീഴിലുള്ള ജുമുഅത്ത് പള്ളികളും തുറന്ന് പ്രവർത്തിക്കേണ്ടതില്ലാന്നാണ് തീരുമാനം. മറ്റുമഹൽ പള്ളികൾ നിബന്ധന പാലിച്ച് ആരാധനക്കായി തുറന്ന് പ്രവർത്തിക്കാവുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി.