Join Whatsapp Group. Join now!
Aster MIMS 10/10/2023

സുരേഷ്ഗോപി കേന്ദ്രമന്ത്രിയായേക്കും ? ലക്‌ഷ്യം കേരള നിയമസഭാ തെരഞ്ഞെടുപ്പ്, ജ്യോതിരാദിത്യ സിന്ധ്യക്കും സുപ്രധാന പദവി

സുരേഷ്ഗോപി കേന്ദ്രമന്ത്രിയായേക്കും Suresh Gopi may become the Union minister
ന്യൂഡെൽഹി: (www.kasargodvartha.com 01.06.2020) കേന്ദ്രമന്ത്രി സഭയില്‍ വഴിച്ചുപണി ഉണ്ടാകുമെന്ന അഭ്യൂഹത്തിനിടെ കേരളത്തില്‍ നിന്നും സുരേഷ്ഗോപി കേന്ദ്ര മന്ത്രിസഭയിലെത്താന്‍ സാധ്യതയുണ്ടെന്ന റിപ്പോർട്ടുകളും. പുന:സംഘടന സെപ്റ്റംബറോടെ നടപ്പിലാക്കാന്‍ സാധ്യതയുണ്ടെന്നാണ് ചില മാധ്യമങ്ങളും വാർത്താ ഏജൻസികളും റിപ്പോര്‍ട്ട് ചെയ്യുന്നത്. സുരേഷ്‌ഗോപിക്ക് പുറമെ അടുത്തിടെ കോണ്‍ഗ്രസ് വിട്ട് ബിജെപിയിലെത്തിയ ജ്യോതിരാദിത്യ സിന്ധ്യക്കും സുപ്രധാന പദവി  മന്ത്രിസഭയില്‍ ലഭിച്ചേക്കുമെന്നും റിപ്പോർട്ടുണ്ട്.


Actor and MP SureshGopi with PM NarendraModi

നിലവില്‍ വിവിധ സംസ്ഥാനങ്ങളിലെ പാര്‍ട്ടി പുന:സംഘടനയുടെ തിരക്കിലാണ് ബിജെപി. .വലതുപക്ഷ സൈദ്ധാന്തികന്‍ സ്വപന്‍ ദാസ് ഗുപ്ത, നിതി ആയോഗ് ചെയര്‍മാന്‍ അമിതാഭ് കാന്ത് എന്നിവരും മന്ത്രിസഭയിലെത്തിയേക്കാമെന്നാണ് സൂചനകൾ. കൊറോണ വൈറസ് വ്യാപനത്തെത്തുടർന്ന് പ്രഖ്യാപിച്ച ലോക്ക്ഡൗൺ ഘട്ടംഘട്ടമായി പിന്‍വലിക്കാനുള്ള നടപടി കേന്ദ്രസർക്കാർ തുടങ്ങിക്കഴിഞ്ഞു. ഇത് അവസാനിക്കുന്ന മുറക്കാകും കേന്ദ്ര മന്ത്രിസഭാ പുന:സംഘടന എന്നാണ് റിപ്പോര്‍ട്ടുകള്‍.

Summary: Suresh Gopi may become the Union minister