Join Whatsapp Group. Join now!
Aster MIMS 10/10/2023

സുഭിക്ഷ കേരളം പദ്ധതിയില്‍ കോട്ടപ്പാറയിലെ രണ്ടര ഏക്കറില്‍ കേരളം കതിരണിയും

കോടോം ബേളൂര്‍ ഗ്രാമപഞ്ചായത്തിലെ കോട്ടപ്പാറയിലെ രണ്ടര ഏക്കര്‍ നിലം.ചെങ്കല്‍ പാറകള്‍ക്കിടയില്‍ കര നെല്‍ കൃഷിക്ക് അനുയോജ്യമായ നല്ല കറുത്ത മണ്ണ് Vellarikundu, kasaragod, Kerala, news, Development project, Agriculture, Employees, Subhiksha Keralam Project; agriculture in Kottappara
വെള്ളരിക്കുണ്ട്: (www.kasargodvartha.com 17.06.2020) കോടോം ബേളൂര്‍ ഗ്രാമപഞ്ചായത്തിലെ കോട്ടപ്പാറയിലെ രണ്ടര ഏക്കര്‍ നിലം.ചെങ്കല്‍ പാറകള്‍ക്കിടയില്‍ കര നെല്‍ കൃഷിക്ക് അനുയോജ്യമായ നല്ല കറുത്ത മണ്ണ്. തൊഴിലുറപ്പ് തൊഴിലാളികള്‍ കിളച്ചു മറിച്ച തരിശ് നിലം വയല്‍ പോലെയാക്കി. അങ്ങനെ പാറകള്‍ ക്കിടയില്‍ കിടന്ന മണ്ണില്‍ പൊന്‍ കതിര്‍ വിരിയിക്കാന്‍ നെല്‍ വിത്തും വിതറി. സംസ്ഥാന സര്‍ക്കാരിന്റെ സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായാണ് കോടോം ബേളൂര്‍ ഗ്രാമ പഞ്ചയാത്തിലെ പതിനൊന്നാം വാര്‍ഡില്‍പ്പെട്ടകോട്ട പാറയില്‍ നെല്‍ കൃഷി ഒരുക്കുന്നത്. ഇതിനായി സി. പി. ഐ. കോട്ടപ്പാറ ബാനം ബ്രാഞ്ചുകള്‍ സംയുക്തമായി തയ്യാറാവുകയായിരുന്നു.
Vellarikundu, kasaragod, Kerala, news, Development project, Agriculture, Employees, Subhiksha Keralam Project; agriculture in Kottappara

രണ്ടര ഏക്കര്‍ തരിശു നിലത്ത് ആരംഭിക്കുന്ന കരനെല്‍ കൃഷിയുടെ വിത്തിടല്‍ ചടങ്ങ് പഞ്ചായത്ത് പ്രസിഡന്റ് സി. കുഞ്ഞിക്കണ്ണന്‍ നിര്‍വ്വഹിച്ചു.ചടങ്ങില്‍ വാര്‍ഡ് മെമ്പര്‍ കെ. ഭൂപേഷ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്തു വൈസ് പ്രെസിഡന്റ് പി വി തങ്കമണി, സി. പി. ഐ.ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി സി പി ബാബു, മുന്‍ എം എല്‍. എ.എം കുമാരന്‍, പരപ്പ ബ്ലോക്ക് പഞ്ചായത് എ. ഡി.എ. ഡി എല്‍. സുമ കൃഷി ഓഫീസര്‍ ഹരിത ,സി. പി. ഐ. കാലിച്ചാനടുക്കംലോക്കല്‍ സെക്രട്ടറി എ കെ രാജപ്പന്‍ ,കോട്ടപ്പാറ ബ്രാഞ്ച് സെക്രട്ടറി കെ എം ജയന്‍, തായന്നൂര്‍ ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് അംഗം കെ. വിജയലക്ഷ്മി. പി. ഗോപാല കൃഷ്ണന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കാളികളായി.മുണ്ടത്ത് ഗംഗാധരന്‍ നായരാണ് കൃഷിക്കാവശ്യമായ സ്ഥലം വിട്ടു നല്‍കിയത്.


Keywords: Vellarikundu, kasaragod, Kerala, news, Development project, Agriculture, Employees, Subhiksha Keralam Project; agriculture in Kottappara
  < !- START disable copy paste -->