കാസര്‍കോട്: (www.kasargodvartha.com 02.06.2020) മുന്നൊരുക്കങ്ങള്‍ ഒന്നും ഇല്ലാതെ ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടങ്ങിയതിനെതിരെയും, ഓണ്‍ലൈന്‍ ക്ലാസുകളില്‍ പങ്കെടുക്കാന്‍ സാധിക്കാത്തതിനാല്‍ മനംനൊന്ത് മലപ്പുറത്ത് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതിഷേധിച്ച് കെ എസ് യു കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കാഞ്ഞങ്ങാട് ജില്ലാ വിദ്യാഭ്യാസ ഓഫീസ് ഉപരോധിച്ചു.
ജില്ലാ ജനറല്‍ സെക്രട്ടറി രഞ്ജിയില്‍ ആര്‍ രാജീവിന്റെ അധ്യക്ഷതയില്‍ ജില്ലാ വൈസ് പ്രസിഡണ്ട് നവനീത് ചന്ദ്രന്‍ ഉപരോധസമരം ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി മാര്‍ട്ടിന്‍ എബ്രഹാം, ശ്രീജിത്ത് കോടോത്ത്, റാഷിദ് പള്ളിമാന്‍, അന്‍സാജ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. മുന്നൊരുക്കങ്ങള്‍ ഒന്നുമില്ലാതെ ഇനിയും ഓണ്‍ലൈന്‍ ക്ലാസുകളുമായി സര്‍ക്കാര്‍ മുന്നോട്ട് പോവുകയാണെങ്കില്‍ കേരള വിദ്യാര്‍ത്ഥി യൂണിയന്‍ ശക്തമായ സമരവുമായി രംഗത്തു വരുമെന്ന് നവനീത് ചന്ദ്രന്‍ സൂചിപ്പിച്ചു.
Keywords: Kasaragod, Kerala, News, Student, Suicide, KSU, Protest, Student's suicide: KSU Protested