Join Whatsapp Group. Join now!
Aster MIMS 10/10/2023

കാസര്‍കോടിനെ ഞെട്ടിച്ച് വീണ്ടും മരണം; പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

ജില്ലയെ ഞെട്ടിച്ച് വീണ്ടും മരണം. പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി Kasaragod, Kerala, News, Kanhangad, Student, Death, Hanged, Student found dead hanged
കാസര്‍കോട്: (www.kasargodvartha.com 03.06.2020) ജില്ലയെ ഞെട്ടിച്ച് വീണ്ടും മരണം. പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മടിക്കൈ അമ്പലത്തുകര കണിച്ചിറ കൂവത്തിങ്കാലിലെ കരുണാകരന്‍ - പുഷ്പ ദമ്പതികളുടെ മകള്‍ സാനിയ (15)യെയാണ് വീട്ടിലെ കിടപ്പുറിയില്‍ ഫാനില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് സംഭവം. മടിക്കൈ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്. സംഭവസമയത്ത് വീട്ടില്‍ ആരുമുണ്ടായിരുന്നില്ല. കരുണാകരന്‍ കണിച്ചിറയിലെ കടയിലും മതാവ് പുഷ്പ മാവുങ്കാലിലെ മിലട്ടറി ക്യാന്റീന്‍  ജീവനക്കാരിയുമാണ്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. സനല്‍ ഏക സഹോദരനാണ്. മരണകാരണം വ്യക്തമായിട്ടില്ല.
Kasaragod, Kerala, News, Kanhangad, Student, Death, Hanged, Student found dead hanged

ഉദുമ മാങ്ങാട്ട് പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയത് ഞെട്ടലോടെയാണ് ജില്ല കേട്ടത്. ഇതിനു പിന്നാലെയാണ് വീണ്ടും മറ്റൊരു വിദ്യാര്‍ത്ഥിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയിരിക്കുന്നത്.

Also Read:
പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

Keywords: Kasaragod, Kerala, News, Kanhangad, Student, Death, Hanged, Student found dead hanged