Join Whatsapp Group. Join now!
Aster MIMS 10/10/2023

തെരുവു നായ്ക്കളുടെ ആക്രമണത്തില്‍ 150 ഓളം കോഴികള്‍ ചത്തു

തെരുവു നായ്ക്കളുടെ ആക്രമണത്തില്‍ 150 ഓളം കോഴികള്‍ ചത്തു. പിലിക്കോട് മങ്കടവത്ത് കൊവ്വലിലാ Kerala, News, Kasaragod, Padana, Pilicode, Street dog, Killed, Shop, Attack, Hen, Farm, Loss, Sale, Stray dogs kill 150 hens in a shop.
പടന്ന: (www.kasargodvartha.com 18.06.2020) തെരുവു നായ്ക്കളുടെ ആക്രമണത്തില്‍ 150 ഓളം കോഴികള്‍ ചത്തു. പിലിക്കോട് മങ്കടവത്ത് കൊവ്വലിലാണ് സംഭവം. കൊവ്വലില്‍ പ്രവര്‍ത്തിക്കുന്ന ചിക്കന്‍ ഫാമിന്റെ നെറ്റ് തകര്‍ത്ത് കൂട്ടമായി എത്തിയ തെരുവു നായ്ക്കള്‍ കോഴികളെ ആക്രമിക്കുകയായിരുന്നു.  വില്‍പനക്കുള്ള കോഴികളാണ് നായ്ക്കളുടെ ആക്രമണത്തില്‍ ചത്തത്. 30,000 രൂപയുടെ നഷ്ടമുണ്ടായിട്ടുണ്ടെന്ന് ഫാം ഉടമസ്ഥര്‍ പറയുന്നു.


പിലിക്കോട് ഭാഗങ്ങളില്‍ തെരുവു നായക്കളുടെ ശല്യം രൂക്ഷമായിരിക്കുകയാണ്. രാവിലെ വീട്ടില്‍ നിന്നിറങ്ങുന്നവര്‍ തെരുവു നായ്ക്കളെ ഭയന്ന് നടക്കേണ്ട അവസ്ഥയാണെന്ന് നാട്ടുകാര്‍ പറയുന്നു

Keywords: Kerala, News, Kasaragod, Padana, Pilicode, Street dog, Killed, Shop, Attack, Hen, Farm, Loss, Sale, Stray dogs kill 150 hens in a shop.