കാസർകോട്: (www.kasargodvartha.com 01.06.2020) കോവിഡ് - 19ന്റെ പശ്ചാത്തലത്തില്‍ ജോലിയും മറ്റു സൗകര്യങ്ങളും നഷ്ടപെട്ട് നാടണയുന്നവരോട് ജില്ലാ ഭരണാധികാരി നന്ദികേട് കാണിക്കരുതെന്ന് എൻ എ നെല്ലിക്കുന്ന് എംഎൽഎ ആവശ്യപ്പെട്ടു. കേരളത്തിലെ വിവിധ വിമാനത്താവളങ്ങള്‍ വഴി വരുന്ന കാസര്‍കോട്ടുകാര്‍ക്ക് വിമാനമിറങ്ങുന്ന നിമിഷം മുതല്‍ കൊടിയ ദുരിതമാണ് പേറേണ്ടി വരുന്നത്. അല്ലലും അലട്ടലുമില്ലാതെ അവരെ നാട്ടിലെത്തിക്കേണ്ട ജില്ലാ ഭരണകൂടത്തിന്റെ ശ്രദ്ധ ഒരു കാര്യത്തിലും ഉണ്ടാകുന്നില്ല.
കോവിഡ് - 19ന്റെ ചട്ടങ്ങള്‍ക്ക് വിരുദ്ധമായി ബസ്സുകളില്‍ പ്രവാസികളെ കുത്തികയറ്റുന്നു. ജില്ലയിലെത്തുന്നതുവരെ കുടിക്കാന്‍ വെള്ളം പോലും ലഭിക്കുന്നില്ല. പ്രാഥമികാവശ്യങ്ങള്‍ നിറവേറ്റാന്‍ സൗകര്യം അനുവദിക്കുന്നില്ല. ജില്ലയിലെത്തിയാല്‍ അടിസ്ഥാന സൗകര്യങ്ങള്‍ തീരെയില്ലാത്ത ലോഡ്ജുകളില്‍ പാര്‍പ്പിക്കുന്നു. കാലപ്പഴക്കംചെന്ന ലോഡ്ജുകളിലെ ഉപയോഗിക്കാന്‍ കൊള്ളാത്ത മുറികളിലാണ് പ്രവാസികളെ തള്ളുന്നത്. ഒരു ദിവസം ഒരാള്‍ക്ക് ഭക്ഷണത്തിനു അനുവദിച്ച തുക 60 രൂപയാണ്. സമയത്ത് കിട്ടുന്നില്ലെന്ന് മാത്രമല്ല കഴിക്കാന്‍ പറ്റാത്ത ഭക്ഷണമാണ് നല്‍കുന്നത്.
വിമാനത്താവളത്തില്‍ നിന്ന് വരുന്നവരെ മണിക്കൂറുകളോളം കറക്കി റോഡില്‍ ഇറക്കിവിടുന്നു. ഏതാണ് തങ്ങള്‍ക്കനുവദിച്ച ലോഡ്ജുകള്‍ എന്നറിയാതെ പലര്‍ക്കും തെരുവില്‍ കഴിയേണ്ടിവരുന്ന. എല്ലാം നഷ്ടപ്പെട്ട് വെറും കൈയ്യോടെ തിരിച്ചുവരുന്നവരോട് പണമുണ്ടെങ്കില്‍ മുറിയും ഭക്ഷണവും തരാമെന്ന് പറയുന്നത് മനുഷ്യത്വരഹിതവും ക്രൂരവുമായ നിലപാടാണ്.
ജില്ലയിലെത്തുന്ന പ്രവാസികളെ പാര്‍പ്പിക്കുന്ന കാര്യത്തില്‍ ക്രമികരണം ഉണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ല. കാസര്‍കോട് മുനിസിപ്പാലിറ്റിയിലെ ലോഡ്ജുകളില്‍ ജില്ലയിലെ തെക്കേ അറ്റത്തുള്ളവരെ താമസിപ്പിക്കുന്നു. വടക്കേ ഭാഗത്തുള്ളവരെ തെക്കേഭാഗത്തിലുള്ള പഞ്ചായത്തുകളിലേക്കയക്കുന്നു.
തങ്ങളുടെ വീടുകള്‍ സ്ഥിതി ചെയ്യുന്ന പഞ്ചായത്തുകളില്‍ ഇന്‍സ്റ്റിട്യൂഷന്‍ ക്വാറന്‍ടൈന്‍ അനുവദിക്കുകയാണെങ്കില്‍ സ്വന്തം വീടുകളില്‍ നിന്ന് ഭക്ഷണം ലഭ്യമാക്കാം. ഒരാഴ്ച ഇന്‍സ്റ്റിട്യൂഷന്‍ ക്വാറന്‍ടൈന്‍ കഴിഞ്ഞാല്‍ വീണ്ടും ഒരാഴ്ച ഹോം ക്വാറന്‍ടൈനാണ്. പക്ഷെ പരിശോധനയൊന്നും നടത്താതെയാണ് വീടുകളിലേക്കയക്കുന്നത്.
തിരിച്ചെത്തുന്ന പ്രവാസികള്‍ അഭിമുഖീകരിക്കുന്ന പ്രയാസങ്ങള്‍ ആരോഗ്യവകുപ്പിലെയും റവന്യൂവകുപ്പിലെയും മുഴുവന്‍ ഉദ്യോഗസ്ഥന്മാര്‍ക്കും ബോധ്യമുണ്ട്. പ്രശ്‌നപരിഹാരത്തിനു കളക്ടറാണത്രെ തടസ്സം നില്‍ക്കുന്നത്. താന്‍ പറയുന്നത് കേട്ട് പ്രവര്‍ത്തിച്ചാല്‍ മതി എന്ന ധിക്കാരമാണ് ജില്ലാ ഭരണാധികാരിയുടേത്. ഇത്തരം പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനു യോഗം വിളിക്കണമെന്ന് എം പിയും മഞ്ചേശ്വരം, കാസര്‍കോട് എംഎല്‍എമാരും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടും കത്ത് നല്‍കിയിരുന്നു. പക്ഷെ യോഗം വിളിച്ചില്ല. ധിക്കാരം ഉപേക്ഷിച്ചു പ്രവാസികളുടെ ജീവന്‍ കൊണ്ട് പന്താടുന്നത് കളക്ടര്‍ നിര്‍ത്തണമെന്നും എംഎൽഎ ആവശ്യപ്പെട്ടു.
Summary: State Government should intervene on the issue of expatriates: N A Nellikkunnu MLA