കാസര്‍കോട്: (www.kasargodvartha.com 22.06.2020) വാസികള്‍ കേരളത്തിലേക്ക് വരേണ്ടന്ന നിലപാടാണ് ആദ്യം മുതലേ സര്‍ക്കാരിനുള്ളതെന്നും അവരുടെ നാടാണ് കേരളമെന്ന ബോധം സര്‍ക്കാരിനുണ്ടാവണമെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പി പറഞ്ഞു. പ്രവാസികളുടെ മടക്കയാത്രയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങര്‍ക്ക് അടിയന്തര പരിഹാരം ആവശ്യപ്പെട്ട് എസ് കെ എസ് എസ് എഫ് കലക്ട്രേറ്റിന് മുന്നില്‍ നടത്തിയ ധര്‍ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രവാസികള്‍ക്ക് നാട്ടിലേക്ക് വരുന്നതിന് സഹായകരമല്ലാത്ത നിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. എസ് കെ എസ് എസ് എഫ് അടക്കം വിവിധ സംഘടനകള്‍ പ്രവാസികളെ നാട്ടിലെത്തിക്കാന്‍ ചെയ്ത സേവനം അഭിനന്ദനാര്‍ഹമാണന്നും എം പി കൂട്ടിച്ചേര്‍ത്തു.
എസ് കെ എസ് എസ് എഫ് സംസ്ഥാന വര്‍ക്കിംഗ് സെക്രട്ടറി താജുദ്ദീന്‍ ദാരിമി പടന്ന മുഖ്യ പ്രഭാഷണം നടത്തി. പ്രവാസികള്‍ അനുഭവിക്കുന്ന മാനസിക പ്രയാസങ്ങളും സാമ്പത്തിക സാഹചര്യങ്ങളും ഉള്‍ക്കൊള്ളാതെ ചാര്‍ട്ടേഡ് വിമാനങ്ങളില്‍ വരുന്നവര്‍ക്ക് കൊവിഡ് ടെസ്റ്റ് നടത്തണമെന്ന സര്‍ക്കാര്‍ നിലപാട് അങ്ങേയറ്റ് പ്രതിഷേധാര്‍ഹമാണ്. നിസ്സഹായരായി നില്‍ക്കുന്ന സ്വന്തം ജനതയെ സാങ്കേതികത്വങ്ങള്‍ പറഞ്ഞ് യാത്രക്ക് തടസ്സം നില്‍ക്കുന്നത് ഇന്ത്യയ്ക്ക് അപമാനമാണെന്നും അദ്ദേഹം പറഞ്ഞു.
എസ് കെ എസ് എസ് എഫ് ജില്ല പ്രസിഡന്റ് സുഹൈര്‍ അസ്ഹരി പള്ളങ്കോട് അധ്യക്ഷത വഹിച്ചു. സയ്യിദ് ഹംദുല്ല തങ്ങള്‍ മൊഗ്രാല്‍ പ്രാര്‍ത്ഥന നടത്തി. ജനറല്‍ സെക്രട്ടറി വി കെ മുഷ്ത്താഖ് ദാരിമി മൊഗ്രാല്‍ പുത്തൂര്‍ സ്വാഗതം പറഞ്ഞു. വര്‍ക്കിംഗ് സെക്രട്ടറി യൂനുസ് ഫൈസി കാക്കടവ്, ദുബൈ എസ് കെ എസ് എസ് എഫ് സംസ്ഥാന ട്രഷറര്‍ സുബൈര്‍ മാങ്ങാട്, ജില്ലാ ട്രഷറര്‍ അന്‍താസ് ചെമനാട്, ഫാറൂഖ് ദാരിമി കൊല്ലമ്പാടി, സുബൈര്‍ ദാരിമി പടന്ന, പി എച്ച് അസ്ഹരി ആദൂര്‍, ഹാരിസ് റഹ് മാനി തൊട്ടി, ഇബ്രാഹിം അസ്ഹരി പള്ളങ്കോട്, ഇര്‍ഷാദ് ഹുദവി ബെദിര, കബീര്‍ ഫൈസി പെരിങ്കടി, ലത്തീഫ് കൊല്ലമ്പാടി, റഫീഖ് മൗലവി നീലേശ്വരം, ജംഷീര്‍ കടവത്ത്, മൂസ നിസാമി നാട്ടക്കല്‍, യൂസുഫ് ബംബ്രാണ, ബിലാല്‍ ആരിക്കാടി, ബാസിത്ത് കാനങ്കോട് സംബന്ധിച്ചു.
Keywords: kasaragod, news, Kerala, SKSSF, Protest, Rajmohan Unnithan, MP, SKSSF protest with demands to bring back expats