city-gold-ad-for-blogger

20-ാമത്തെ കൊലക്കേസിലും സയനൈഡ് മോഹനെ കോടതി കുറ്റക്കാരനെന്ന് കണ്ടെത്തി

മംഗളൂരു: (www.kasargodvartha.com 21.06.2020) 20-ാമത്തെ കൊലക്കേസിലും സീരിയല്‍ കില്ലര്‍ സയനൈഡ് മോഹനെ (57) കോടതി കുറ്റക്കാരനെന്ന് കണ്ടെത്തി. കാസര്‍കോട് സ്വദേശിനിയായ യുവതിയെ ബംഗളൂരുവിലേക്ക് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് സയനൈഡ് നല്‍കി കൊലപ്പെടുത്തിയ കേസിലാണ് മംഗളൂരു അഡീ. സെഷന്‍സ് കോടതി (ആറ്) കുറ്റക്കാരനെന്ന് കണ്ടെത്തിയത്. 24 ന് ശിക്ഷ വിധിക്കും.

25 കാരിയായ യുവതിയെയാണ് വിവാഹ വാഗ്ദാനം നല്‍കി കാസര്‍കോട്ടു നിന്നും ബംഗളൂരുവിലേക്ക് കൊണ്ടുപോയി സയനൈഡ് മോഹന്‍ കൊലപ്പെടുത്തിയത്. 2009 ജൂലൈ എട്ടിന് സുള്ള്യയിലെ ക്ഷേത്രത്തിലേക്കാണെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ യുവതിയെ സുള്ള്യയില്‍ നിന്നും ബംഗളൂരുവിലേക്ക് കൂട്ടിക്കൊണ്ടുപോവുകയും പിന്നീട് യാതൊരു വിവരവുമില്ലാത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ അന്വേഷിച്ചപ്പോഴാണ് മരണപ്പെട്ടതായി വിവരം ലഭിച്ചത്. യുവതിക്ക് സയനൈഡ് ഗുളിക നല്‍കിയ ശേഷം കൊലപ്പെടുത്തുകയായിരുന്നു. ബസ് സ്റ്റാന്‍ഡിലെ ടോയ്‌ലെറ്റിലായിരുന്നു യുവതിയുടെ മൃതദേഹം കണ്ടെത്തിയത്.

ഇത്തരത്തില്‍ 32 യുവതിയെ ഇയാള്‍ കൊലപ്പെടുത്തിയതായി പോലീസ് കണ്ടെത്തിയിരുന്നു. പല കേസുകളിലും ഇയാളെ കുറ്റക്കാരനെന്ന് കണ്ടെത്തുകയും കോടതി ജീവപര്യന്തം തടവിന് വരെ ശിക്ഷിക്കുകയും ചെയ്തിരുന്നു.

20-ാമത്തെ കൊലക്കേസിലും സയനൈഡ് മോഹനെ കോടതി കുറ്റക്കാരനെന്ന് കണ്ടെത്തി


Keywords:  Mangalore, news, Top-Headlines, kasaragod, Kerala, Murder-case, Crime, court, Serial killer Cyanide Mohan proven guilty in 20th murder case
  < !- START disable copy paste -->   

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia