കാസര്‍കോട്: (www.kasargodvartha.com 23.06.2020) കേരള അംഗീകൃത സ്‌കൂള്‍ മാനേജേഴ്സ് അസോസിയേഷന്‍ ഡിഡിഇ ഓഫീസിന് മുന്നില്‍ ധര്‍ണ നടത്തി. ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിച്ച് മൂന്നാഴ്ച പിന്നിട്ടിട്ടും പാഠപുസ്തകങ്ങള്‍ വിതരണം നടക്കാത്തതില്‍ പ്രതിഷേധിച്ചായിരുന്നു ധര്‍ണ. വളരെ നേരത്തെ ഇന്റന്റ് നല്‍കുകയും പണമടുക്കുകയും ചെയ്തിട്ടും അണ്‍ എയ്ഡഡ് സ്‌കൂളുകള്‍ക്ക് പാഠപുസ്തകങ്ങള്‍ നല്‍കുന്നതിനുള്ള നീക്കങ്ങളൊന്നും ഇതുവരെ നടന്നിട്ടില്ല. വിദ്യാഭ്യാസ അവകാശങ്ങള്‍ എല്ലാ വിദ്യാര്‍ഥികള്‍ക്കും തുല്ല്യമാണെന്നിരിക്കെ പണമടച്ചിട്ടും പുസ്തകം നല്‍കാത്തത് കടുത്ത അനീതിയാണെന്ന് മാനേജര്‍മാര്‍ ഡി.ഡി.ഇ ക്ക് നല്‍കിയ നിവേദനത്തില്‍ കുറ്റപ്പെടുത്തി.
ധര്‍ണ സംസ്ഥാന ട്രഷറര്‍ രാഘവ ചേരാല്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് സുലൈമാന്‍ കരിവെള്ളൂര്‍ അധ്യക്ഷത വഹിച്ചു. മക്കാര്‍ മാസ്റ്റര്‍, യു.എ.ഖാദര്‍, കരുണാകരന്‍ ബദിയടുക്ക, അസീം ഉപ്പള, മുഹമ്മദ് ശക്കീര്‍ തുടങ്ങിയവര്‍ അഭിവാദ്യങ്ങളര്‍പ്പിച്ചു. ജില്ലാ സെക്രട്ടറി എന്‍ ബാലചന്ദ്രന്‍ സ്വാഗതവും മൊയ്തീന്‍ കുഞ്ഞി കാമില്‍ നന്ദിയും പറഞ്ഞു.

Keywords: kasaragod, news, Kerala, school, Dharna, School managers conducted Dharna