Join Whatsapp Group. Join now!
Aster MIMS 10/10/2023

വീണ്ടും മണല്‍വേട്ട; ഡി വൈ എസ് പിയുടെ നേതൃത്വത്തില്‍ നടത്തിയ റെയ്ഡില്‍ കൂട്ടിയ നിലയില്‍ 30 ലോഡിലധികം മണല്‍ പിടികൂടി

മഞ്ചേശ്വരത്ത് വീണ്ടും മണല്‍ വേട്ട. ഞായറാഴ്ച രാത്രി കാസര്‍കോട് ഡി വൈ എസ് പി ബാലകൃഷ്ണന്‍ നായരുടെ നേതൃത്വത്തില്‍ നടത്തിയ റെയ്ഡില്‍ Kasaragod, Kerala, news, Sand, Manjeshwaram, DYSP, Sand seized by Police
മഞ്ചേശ്വരം: (www.kasargodvartha.com 15.06.2020) മഞ്ചേശ്വരത്ത് വീണ്ടും മണല്‍ വേട്ട. ഞായറാഴ്ച രാത്രി കാസര്‍കോട് ഡി വൈ എസ് പി ബാലകൃഷ്ണന്‍ നായരുടെ നേതൃത്വത്തില്‍ നടത്തിയ റെയ്ഡില്‍ കൊമ്മംഗല സോളാര്‍ പാര്‍ക്കിനു സമീപം കുറ്റിക്കാടുകള്‍ക്കിടയിലുള്ള ഒഴിഞ്ഞ പാറപ്രദേശത്ത് കൂട്ടിയിട്ട നിലയില്‍ 30 ലോഡിലധികം മണല്‍ പിടിച്ചെടുത്തു.

മഞ്ചേശ്വരം അഡീ. എസ് ഐ ബാലചന്ദ്രനും പരിശോധനാ സംഘത്തിലുണ്ടായിരുന്നു. ഈ പ്രദേശത്ത് അനധികൃതമായി മണലെടുപ്പ് നടക്കുന്നതായി നേരത്തെ തന്നെ വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. വരും ദിവസങ്ങളിലും മണല്‍ മാഫിയക്കെതിരെ നടപടി തുടരുമെന്ന് ഡി വൈ എസ് പി അറിയിച്ചു.



Keywords: Kasaragod, Kerala, news, Sand, Manjeshwaram, DYSP, Sand seized by Police
  < !- START disable copy paste -->