Join Whatsapp Group. Join now!
Aster MIMS 10/10/2023

ദുരിതത്തിലായ പ്രവാസികള്‍ക്ക് കൈതാങ്ങായി സമീര്‍ ബി കെ; 168 യാത്രക്കാരുമായി ആദ്യ ചാര്‍ട്ടേഡ് ഫ്‌ളൈറ്റ് കണ്ണൂരിലെത്തി, രണ്ടാമത്തെ ഫ്‌ളൈറ്റ് ഞായറാഴ്ച

ദുരിതത്തിലായ പ്രവാസികള്‍ക്ക് കൈതാങ്ങായി ദുബൈയിലെ സുല്‍ത്താന്‍ ഡയമണ്ട്സ് ആന്‍ഡ് ഗോള്‍ഡ് ഉടമ നെല്ലിക്കുന്ന് സ്വദേശി സമീര്‍ ബി കെ Kasaragod, Dubai, Kerala, Gulf, News, Kannur, Airport, Sameer BK chartered two flights for expats
ദുബൈ: (www.kasargodvartha.com 27.06.2020) ദുരിതത്തിലായ പ്രവാസികള്‍ക്ക് കൈതാങ്ങായി ദുബൈയിലെ സുല്‍ത്താന്‍ ഡയമണ്ട്സ് ആന്‍ഡ് ഗോള്‍ഡ് ഉടമ നെല്ലിക്കുന്ന് സ്വദേശി സമീര്‍ ബി കെ. ചാര്‍ട്ടര്‍ ചെയ്ത രണ്ട് വിമാനങ്ങളില്‍ ആദ്യ വിമാനം 168 യാത്രക്കാരുമായി കണ്ണൂരിലെത്തി. രണ്ടാമത്തെ ഫ്‌ളൈറ്റ് ഞായറാഴ്ച പുറപ്പെടും. ഏവിയേഷന്‍ വിദ്യാര്‍ത്ഥിയായ മകന്റെ ആഗ്രഹ പ്രകാരമാണ് സമീര്‍ പ്രവാസികള്‍ക്ക് വേണ്ടി ഷാര്‍ജയില്‍ നിന്ന് കണ്ണൂരിലേക്ക് ചാര്‍ട്ടേഡ് വിമാനം ഏര്‍പ്പെടുത്തിയത്.
Kasaragod, Dubai, Kerala, Gulf, News, Kannur, Airport, Sameer BK chartered two flights for expats
സമീറിന്റെ നേതൃത്വത്തില്‍ ആവേശകരമായ യാത്രയയപ്പാണ് ചാര്‍ട്ടേഡ് വിമാനത്തിലെ യാത്രക്കാര്‍ക്ക് നല്‍കിയത്. സുല്‍ത്താന്‍ ഗോള്‍ഡിന്റെ പേര് ആലേഖനം ചെയ്ത ഫേസ് ഷീല്‍ഡും ജാക്കറ്റും മറ്റും സൗജന്യമായി നല്‍കി. കോവിഡ് മൂലം ജോലി നഷ്ടപ്പെട്ടും വിസിറ്റ് വിസയിലെത്തിയും നിരവധി പേരാണ് ദുബൈയില്‍ ദുരിതത്തിലായിക്കിടക്കുന്നത്. ഇവര്‍ക്കുവേണ്ടി വിമാനം ചാര്‍ട്ട് ചെയ്ത സമീറിനെ പ്രവാസി ലോകം അഭിനന്ദിക്കുകയാണ്.

പ്രവാസികളുടെ ദുരിതങ്ങള്‍ ശ്രദ്ധയില്‍പെട്ട ദുബൈയ് എമിറേറ്റ്സ് ഏവിയേഷന്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കിയ സമീറിന്റെ മകന്‍ സുല്‍ത്താന്‍ എസ് ബി കെയുടെ ആഗ്രഹപ്രകാരമാണ് സമീര്‍ ചാര്‍ട്ടേഡ് വിമാനം ഏര്‍പെടുത്തിയത്. ഗള്‍ഫില്‍ കുടുങ്ങിക്കിടക്കുന്ന പ്രവാസികളെ നാട്ടിലെത്തിക്കാന്‍ വിവിധ സംഘടനകള്‍ ചാര്‍ട്ടേഡ് വിമാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും ഏറെ ഉത്തരവാദിത്വമുള്ള കാര്യമായതിനാല്‍ വ്യക്തികള്‍ ഇതിന് മുന്നിട്ടിറങ്ങാന്‍ ധൈര്യം കാണിക്കാറില്ല. ഭീമമായ തുക മുടക്കാന്‍ തയ്യാറാവുന്നതിന് പുറമെ യാത്രക്കാരെ തിരഞ്ഞെടുക്കുന്നതിലും മറ്റും ശ്രമകരമായ ജോലിയാണ് ഇതിനു പിന്നിലുള്ളത്. എന്നാല്‍ ഏറോനോട്ടിക്കല്‍ എഞ്ചിനീയറിംഗില്‍ നാഷണല്‍ ഡിപ്ലോമ വിദ്യാര്‍ത്ഥി കൂടിയായ മകന്‍ സുല്‍ത്താന്‍ എസ് ബി കെയുടെ ആഗ്രഹത്തിന് കൂട്ടുപിടിച്ച് സമീര്‍ എയര്‍ അറേബ്യയുടെ രണ്ടു വിമാനങ്ങള്‍ ബുക്ക് ചെയ്യുകയായിരുന്നു.


സുല്‍ത്താന്‍ എസ് ബി കെ ഫ്ളൈ ദുബൈയില്‍ നിന്ന് ട്രെയിനിംഗ് പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥി ആയതിനാല്‍ ബുക്കിംഗ് അടക്കമുള്ള കാര്യങ്ങള്‍ എളുപ്പത്തിലായി. പത്തോളം പേര്‍ക്ക് സൗജന്യമായി ടിക്കറ്റ് നല്‍കിയതായി സമീര്‍ വ്യക്തമാക്കി. പലരില്‍ നിന്നും ചെറിയ തുക മാത്രമാണ് ഈടാക്കിയതെന്നും കോവിഡിന്റെ ദുരിതത്തില്‍ ലോകം തന്നെ വിറങ്ങലിച്ചു നില്‍ക്കുമ്പോള്‍ ഇത്തരമൊരു സേവനം ചെയ്യാന്‍ കഴിഞ്ഞതില്‍ വലിയ സംതൃപ്തി ഉണ്ടെന്നും അദ്ദേഹം അറിയിച്ചു. തന്നെ ഇത്തരമൊരു കാര്യത്തിന് പ്രേരിപ്പിച്ചതിന് ഭാര്യയുടെ സഹോദരീഭര്‍ത്താവ് കൂടിയായ എന്‍ എ നെല്ലിക്കുന്ന് എം എല്‍ എയുടെ വലിയ പ്രേരണ ഉണ്ടെന്നും സമീര്‍ കൂട്ടിച്ചേര്‍ത്തു.

186 യാത്രക്കാരുമായി രണ്ടാമത്തെ വിമാനം ഞായറാഴ്ച രാവിലെ കോഴിക്കോട്ടേക്ക് പുറപ്പെടും.

Keywords: Kasaragod, Dubai, Kerala, Gulf, News, Kannur, Airport, Sameer BK chartered two flights for expats