കാസര്‍കോട്: (www.kasargodvartha.com 29.06.2020) ലോക്ക്ഡൗണിനെത്തുടര്‍ന്ന് സ്ഥാപനങ്ങള്‍ അടഞ്ഞു കിടന്ന കാലയളവിലെ തൊഴിലാളികളുടെ വേതനം സംബന്ധിച്ച് തൊഴിലുടമ- തൊഴിലാളി ചര്‍ച്ചയിലൂടെ സമവായം ഉണ്ടാക്കണമെന്ന് സുപ്രീം കോടതി വിധി പുറപ്പെടുവിച്ചു. സംസ്ഥാനത്തെ എല്ലാ സ്വകാര്യ സ്ഥാപനങ്ങള്‍, വ്യവസായങ്ങള്‍, ഫാക്ടറികള്‍ ഉള്‍പ്പെടെ സമവായ ചര്‍ച്ച നടത്തി പ്രശ്ന പരിഹാരത്തിന് ശ്രമിക്കണം. സമവായ ചര്‍ച്ച ഫലപ്രദമാകാത്തപക്ഷം ബന്ധപ്പെട്ട തൊഴില്‍വകുപ്പ് ഉദ്യോഗസ്ഥര്‍ മുമ്പാകെ ചര്‍ച്ച ക്രമീകരിക്കുന്നതിനായി അപേക്ഷ സമര്‍പ്പിക്കണമെന്ന് അഡീഷണല്‍ ലേബര്‍ കമ്മീഷണര്‍ (എന്‍ഫോഴ്്സ്മെന്റ്) അറിയിച്ചു.
ലോക്ക്ഡൗണ്‍ കാലത്ത് സ്ഥാപനങ്ങള്‍ അടഞ്ഞുകിടന്ന കാലയളവില്‍ തൊഴിലാളികളുടെ ശമ്പളത്തില്‍ കുറവുവരുത്താന്‍ പാടില്ല എന്ന് സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നു. ഈ നിര്‍ദ്ദേശത്തിനെതിരെ തൊഴിലുടമകള്‍ സുപ്രീംകോടതിയില്‍ ഫയല്‍ ചെയ്തിരുന്ന റിട്ട് പെറ്റീഷനുകളിലാണ് സമവായ ചര്‍ച്ചയോ അതു ഫലപ്രദമാകാതെ വന്നാല്‍ തൊഴില്‍ വകുപ്പുമായുള്ള ചര്‍ച്ചയോ വിധിയായിട്ടുള്ളത്.
Keywords: Kasaragod, Kerala, News, COVID-19, Employees, Salary of covid period; You can go to Labor Department