Join Whatsapp Group. Join now!
Aster MIMS 10/10/2023

ഡ്രൈവിംഗ് സ്‌കൂളുകള്‍ക്ക് തുറന്നുപ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് ആര്‍ ടി ഒ ധര്‍ണ 17ന്; ഡി സി സി പ്രസിഡണ്ട് ഹക്കീം കുന്നില്‍ ഉദ്ഘാടനം ചെയ്യും

മൂന്നുമാസമായി അടഞ്ഞു കിടക്കുന്ന നാലായിരത്തില്‍പരം ഡ്രൈവിംഗ് സ്‌കൂളുകള്‍ കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചുകൊണ്ട് തുറന്ന് പ്രവര്‍ത്തിക്കാന്‍ Kasaragod, Kerala, news, RTO, Dharna, RTO Dharna on 17th
കാസര്‍കോട്: (www.kasargodvartha.com 15.06.2020) മൂന്നുമാസമായി അടഞ്ഞു കിടക്കുന്ന നാലായിരത്തില്‍പരം ഡ്രൈവിംഗ് സ്‌കൂളുകള്‍ കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചുകൊണ്ട് തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുവദിക്കണമെന്നും, ഒരു സഹായവും നാളിതുവരെ ലഭിക്കാത്ത ഡ്രൈവിംഗ് സ്‌കൂളുകള്‍ക്ക് അടിയന്തിര സാമ്പത്തിക സഹായം അനുവദിക്കണമെന്നും, ലേണേഴ്സ് ടെസ്റ്റുകള്‍ പുനരാരംഭിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ആള്‍ കേരള മോട്ടോര്‍ ഡ്രൈവിംഗ് സ്‌കൂള്‍ ഇന്‍സ്ട്രക്ടേഴ്‌സ് ആന്‍ഡ് വര്‍ക്കേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ ജൂണ്‍ 17ന് ധര്‍ണ നടത്തും. സെക്രട്ടേറിയറ്റ് നടയിലും, കേരളത്തിലെ മുഴുവന്‍ കളക്ടറേറ്റ്കള്‍ക്ക് മുന്നിലും ആര്‍ ടി ഒ, സബ് ആര്‍ ടി ഒ ഓഫീസുകള്‍ക്ക് മുന്നിലുമാണ് കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് ധര്‍ണ സംഘടിപ്പിക്കുന്നത്.



ഇതിന്റെ ഭാഗമായി കാസര്‍കോട് യൂണിറ്റ് കമ്മിറ്റി നടത്തുന്ന ആര്‍ ടി ഒ ഓഫീസ് ധര്‍ണ ജൂണ്‍ 17ന് രാവിലെ 10 മണിക്ക് ഡി സി സി പ്രസിഡണ്ട് ഹക്കീം കുന്നില്‍ ഉദ്ഘാടനം ചെയ്യും. സംസ്ഥാനതല ഉദ്ഘാടനം സെക്രട്ടറിയേറ്റ് നടയില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിര്‍വഹിക്കും. അസോസിയേഷന്‍ പ്രസിഡന്റ് കൂടിയായ മുന്‍ ഡെപ്യൂട്ടി സ്പീക്കര്‍ പാലോട് രവി അധ്യക്ഷത വഹിക്കും. സംഘടനാ നേതാക്കള്‍ സംസാരിക്കും.

നേരത്തെ യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഡ്രൈവിംഗ് സ്‌കൂളുകളോട് സര്‍ക്കാര്‍ കാണിക്കുന്ന അവഗണനയില്‍ പ്രതിഷേധിച്ച് ജൂണ്‍ 10ന് കാസർകോട് കലക്ട്രേറ്റ് ധര്‍ണ സംഘടിപ്പിച്ചിരുന്നു.

Keywords: Kasaragod, Kerala, news, RTO, Dharna, RTO Dharna on 17th
  < !- START disable copy paste -->