Join Whatsapp Group. Join now!
Aster MIMS 10/10/2023

കൊച്ചുന്നാളില്‍ കേട്ട പ്രസംഗം മനസ്സില്‍ കൊണ്ടു നടന്ന റിസ് വാന ഒടുവില്‍ അഭിഭാഷകയായി; ഇനി ലക്ഷ്യം ഐ എ എസ്, അഭിനന്ദനവുമായി പ്രഭാഷകന്‍ വീട്ടില്‍ എത്തി

പ്രഭാഷകന്റെ പ്രസംഗം മനസ്സില്‍ കൊണ്ടു നടന്ന റിസ് വാന എന്ന പെണ്‍കുട്ടിയുടെ കഠിനമായ പരിശ്രമം കൊണ്ട് അവള്‍ക്ക് അഭിഭാഷകയാകാന്‍ കഴിഞ്ഞു Kasaragod, Kerala, News, Kanhangad, Rizwana enrolled as an Advocate #കേരളവാർത്തകൾ #ന്യൂസ്റൂം #Heloന്യൂസ് #ഇന്നത്തെവാർത്തകൾ
കാഞ്ഞങ്ങാട്: (www.kasargodvartha.com 30.06.2020) പ്രഭാഷകന്റെ പ്രസംഗം മനസ്സില്‍ കൊണ്ടു നടന്ന റിസ് വാന എന്ന പെണ്‍കുട്ടിയുടെ കഠിനമായ പരിശ്രമം കൊണ്ട് അവള്‍ക്ക് അഭിഭാഷകയാകാന്‍ കഴിഞ്ഞു. ഇനി അവളുടെ ലക്ഷ്യം ഐ എ എസ് ആണ്. അതിനുള്ള ചുവട് വെപ്പ് റീസ് വാന ആരംഭിച്ചു കഴിഞ്ഞു. കാഞ്ഞങ്ങാട് ബല്ലാ കടപ്പുറത്തെ റിസ്വാനയാണ് പ്രഭാഷകന്റെ പ്രസംഗം മനസ്സില്‍ കൊണ്ട് നടന്ന് അഭിഭാഷകയായി കഴിഞ്ഞ ദിവസം എന്റോള്‍ ചെയ്തത്. ഒരു പ്രഭാഷകന്‍ എന്ന നിലയില്‍ ജീവിതത്തില്‍ ഏറ്റവും സന്തോഷം അനുഭവിച്ച ഒരു നിമിഷമാണ് ഇതെന്നാണ് പ്രഭാഷകനായ ബഷീര്‍ വെള്ളിക്കോത്ത് പറയുന്നത്. റിസ്വാനയെ അനുമോദിക്കാനായി ബഷീര്‍ വെള്ളിക്കോത്തും സഹപ്രവര്‍ത്തകരും എത്തിയപ്പോള്‍ അത് ഒരു വിജയ മൂഹൂര്‍ത്തം കൂടിയായി.

വര്‍ഷങ്ങള്‍ക്ക് മുമ്പ് വടകര മുക്കിലെ ഒരു മതപ്രഭാഷണ വേദിയുടെ ഉദ്ഘാടന പ്രസംഗത്തില്‍ 'സമുദായത്തില്‍ ഇന്ന് ആവശ്യത്തിന് ഡോക്ടര്‍മാരും എഞ്ചിനീയര്‍മാരുമുണ്ട്, ഇല്ലാത്തത് ഐ എ എസുകാരും ജഡ്ജിമാരുമാണെന്നും പുതിയ തലമുറ ആ മേഖലയില്‍ ശ്രദ്ധിക്കണം' എന്നുള്ള പ്രഭാഷകന്റെ വാക്കുകള്‍ നല്‍കിയ പ്രചോദനത്താല്‍ ആ രണ്ടു മേഖല ലക്ഷ്യം വെച്ചാണ് താന്‍ നിയമ പഠനം തെരഞ്ഞെടുത്തതെന്നും ഇനിയുള്ള ലക്ഷ്യം മജിസ്ട്രേറ്റ് പരീക്ഷയും സിവില്‍ സര്‍വീസ് എക്‌സാമിനേഷനുമാണെന്നും അങ്ങനൊരു ഇന്‍സ്പിരേഷന്‍ തന്നതിന് പ്രഭാഷകനോട് ഒരുപാട് നന്ദിയുണ്ടെന്നും റിസ്വാന പറയുന്നു.

സാമൂഹിക മാറ്റം ലക്ഷ്യം വെച്ചു നാമുപയോഗിക്കുന്ന വാക്കുകള്‍ പാഴായിപ്പോകുന്നില്ലെന്നും അവ ജ്ഞാതരും അജ്ഞാതരുമായ ഏതൊക്കെയോ മനസുകളെ സ്വാധീനിക്കുന്നുവെന്നുമുള്ള അറിവ് തനിക്കും പ്രചോദനമാണെന്ന് ബഷീര്‍ വെള്ളിക്കോത്ത് വ്യക്തമാക്കുന്നു. അഭിഭാഷകയായി എന്റോള്‍ ചെയ്യുന്ന അഭിമാന മുഹൂര്‍ത്തത്തില്‍ തനിക്ക് പ്രചോദനമേകിയ ആ വാക്കിനേയും അതിന്റെ ഉടമയെയും നന്ദിപൂര്‍വം സ്മരിക്കാനും അഭിനന്ദനവുമായെത്തിയ പലരോടും പങ്കുവെച്ചതറിഞ്ഞാണ് അദ്ദേഹം അഭിഭാഷക പട്ടം ലഭിച്ച റിസ്വാനയെ അഭിനന്ദിക്കാന്‍ വീട്ടിലെത്തിയത്. റിസ് വാനയുടെ ലക്ഷ്യത്തിലേക്കും ഇഹപര വിജയത്തിലേക്കും ചുവട് വെക്കാന്‍ കഴിയട്ടെയെന്നും തന്റെ നല്ല വാക്കുകള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കും ഒരുപാട് റിസ്വാന്മാരെ സൃഷ്ടിക്കാന്‍ കഴിയട്ടെയെന്നും ബഷീര്‍ വെള്ളിക്കോത്ത് ആശംസിച്ചു.

റിസ്വാനക്ക് പുറമെ അനുജത്തിമാരിലൊരാളെ മെഡിസിനും മറ്റൊരാളെ സി എ ക്കും പഠിപ്പിക്കാനും തയാറായ മാതാപിതാക്കള്‍ക്കും പ്രൈമറി ക്ലാസില്‍ പഠിക്കുന്ന കൊച്ചനുജത്തിക്കും പ്രയോജന പ്രദമായ മേഖല തെരഞ്ഞെടുക്കാന്‍ കഴിയട്ടെയെന്നും ബഷീര്‍ വെള്ളിക്കോത്ത് ആശംസിച്ചു.


Keywords: Kasaragod, Kerala, News, Kanhangad, Rizwana enrolled as an Advocate