കാസര്‍കോട്: (www.kasargodvartha.com 17.06.2020) കണ്ടെയ്ന്‍മെന്റ് സോണുകളില്‍ നിയന്ത്രണം കര്‍ശനമായി തുടരും. പൊതു ഇടങ്ങളില്‍ മാസ്‌ക് ധരിക്കാതെ വരുന്നവരുടെ എണ്ണം വര്‍ധിക്കുന്നതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും മാസ്‌ക് ധരിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും ജില്ലാ കളക്ടര്‍ ഡോ ഡി സജിത് ബാബു അറിയിച്ചു. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിന്റെ ഭാഗമായി കളക്ടറേറ്റില്‍ നടന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു കളക്ടര്‍.
ആരോഗ്യ വകുപ്പിന്റെ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ക്ക് അനുസൃതമായി മാത്രം സ്ഥാപനങ്ങളില്‍ എ സി ഉപയോഗിക്കണമെന്നും ഇതിന് വിരുദ്ധമായി പ്രവര്‍ത്തിച്ചാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും കലക്ടര്‍ അറിയിച്ചു. പൊതു ഇടങ്ങളില്‍ ആളുകള്‍ കൂട്ടം കൂടരുതെന്നും നിയമലംഘനം നടത്തിയാല്‍ കര്‍ശനമായ നടപടികള്‍ സ്വീകരിക്കുമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു. അനധികൃതമായി അതിര്‍ത്തി കടന്ന് വന്നാല്‍ നടപടി
കര്‍ണ്ണാടകയില്‍ നിന്ന് പാസില്ലാതെ ആളുകള്‍ അതിര്‍ത്തികടന്ന് ജില്ലയിലേക്ക് വരുന്നതായി പരാതി ഉയര്‍ന്നിട്ടുണ്ട്. അനധികൃതമായി ആളുകള്‍ വരുന്നത് തടയാന്‍ അതിര്‍ത്തികളില്‍ പോലീസ് നിരീക്ഷണം കര്‍ശനമാക്കും. നിയമലംഘകര്‍ക്കെതിരെ നടപടി സ്വീകരിക്കും.
Keywords: Kasaragod, Kerala, News, COVID-19, Mask, District Collector, Restrictions on containment zones will tighten: Says by Collector