Join Whatsapp Group. Join now!
Aster MIMS 10/10/2023

സൂര്യ ചന്ദ്രന്മാര്‍ നില നില്‍ക്കുവോളം മെട്രോ മുഹമ്മദ് ഹാജിയുടെ സിംഹാസനം ഒഴിഞ്ഞ് കിടക്കും: രാജ്‌മോഹന്‍ ഉണ്ണിത്താന്‍

സ്‌നേഹം കൊണ്ട് ഹൃദയ സാമ്രാജ്യങ്ങള്‍ കീഴടക്കിയ കാഞ്ഞങ്ങാടിന്റെ സുല്‍ത്താന്‍ മെട്രോ മുഹമ്മദ് ഹാജിയുടെ സിംഹാസനം സൂര്യ ചന്ദ്രന്മാര്‍ നില Kasaragod, Kerala, news, Rajmohan Unnithan, Rajmohan Unnithan remember Metro Mohammed Haji
ചിത്താരി: (www.kasargodvartha.com 25.06.2020) സ്‌നേഹം കൊണ്ട് ഹൃദയ സാമ്രാജ്യങ്ങള്‍ കീഴടക്കിയ കാഞ്ഞങ്ങാടിന്റെ സുല്‍ത്താന്‍ മെട്രോ മുഹമ്മദ് ഹാജിയുടെ സിംഹാസനം സൂര്യ ചന്ദ്രന്മാര്‍ നില നില്‍ക്കുന്നേടത്തോളം പകരക്കാരനില്ലാതെ ഒഴിഞ്ഞ് കിടക്കുമെന്ന് രാജ്മോഹന്‍ ഉണ്ണിത്താന്‍ എം പി അഭിപ്രായപ്പെട്ടു. മനുഷ്യ സ്‌നേഹത്തിന്റെയും സമുദായ സൗഹൃദത്തിന്റെയും കാരുണ്യ ഭാവത്തിന്റെയും ഉദാത്ത മാതൃകയായിരുന്ന മെട്രോ വിസ്മയകരമായ വ്യക്തിത്വത്തിന്റെ ഉടമയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സെന്റര്‍ ചിത്താരി മുസ്ലിം യൂത്ത് ലീഗ് എം എസ് എഫ് കമ്മിറ്റി സംഘടിപ്പിച്ച മെട്രോ മുഹമ്മദ് ഹാജി അനുസ്മരണ പ്രാര്‍ത്ഥനാ സദസ് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മുസ്തഫ മീത്തല്‍ അധ്യക്ഷത വഹിച്ചു.



Keywords: Kasaragod, Kerala, news, Rajmohan Unnithan, Rajmohan Unnithan remember Metro Mohammed Haji
  < !- START disable copy paste -->