Join Whatsapp Group. Join now!
Aster MIMS 10/10/2023

കടല്‍ ഭിത്തി നിര്‍മ്മാണം കടലില്‍ കല്ലിട്ടത് പോലെയായി: രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പി

വര്‍ഷങ്ങളായി കടലാക്രമണ ഭീഷണി നേരിടുന്ന ഉദുമ കൊപ്പല്‍ മുതല്‍ ജന്മ കടപ്പുറം വരെയുള്ള തീരദേശത്ത് സംസ്ഥാന സര്‍ക്കാറിന്റെ ജലസേചനവകുപ്പ് Kasaragod, Kerala, news, Rajmohan Unnithan, Uduma, Sea, Rajmohan Unnithan MP visited sea erosion spots
ഉദുമ: (www.kasargodvartha.com 30.06.2020) വര്‍ഷങ്ങളായി കടലാക്രമണ ഭീഷണി നേരിടുന്ന ഉദുമ കൊപ്പല്‍ മുതല്‍ ജന്മ കടപ്പുറം വരെയുള്ള തീരദേശത്ത് സംസ്ഥാന സര്‍ക്കാറിന്റെ ജലസേചനവകുപ്പ് ഒമ്പത് തീരദേശ ജില്ലകള്‍ക്കായി അടിയന്തിര കടലാക്രമണ പദ്ധതിക്കായി മറ്റിവെച്ച 11.5 കോടി തുകയില്‍ നിന്ന് മിച്ചം വന്ന തുക ജിയോബാഗ് ഉപയോഗിച്ചുള്ള കടല്‍ ഭിത്തി നിര്‍മ്മാണം പണിയാരംഭിച്ച് ദിവസങ്ങള്‍ക്കുള്ളില്‍ കടലില്‍ ഒലിച്ച് പോയി. ഒരോ വര്‍ഷം തോറും പ്രദേശവാസികളുടെ ഭൂമിയും തെങ്ങുകളും റോഡുമടക്കം കടലെടുത്തു ഭീഷണി നേരിടുന്ന പ്രദേശമാണിത്. ആധുനിക രീതിയിലുള്ള കടല്‍ ഭിത്തിക്ക് പകരം തിരഞ്ഞെടുപ്പും വോട്ടു രാഷ്ട്രീയവും കണ്ണുവെച്ച് വേനല്‍ സമയത്ത് ചെയ്യേണ്ട നിര്‍മ്മാണ പ്രവൃത്തികള്‍ക്ക് പകരം തട്ടിക്കൂട്ടി മിച്ചം വന്ന തുകയും കൊണ്ട് സാധാരണ ഭിത്തി നിര്‍മ്മാണങ്ങള്‍ക്ക് പോലും പ്രതികൂലമായ കടല്‍ക്ഷോഭം രൂക്ഷമായ ഈ മഴകാലത്ത് ഒരു കടല്‍ ഭിത്തി നിര്‍മ്മാണവും കൊണ്ട് വന്ന് ജനങ്ങള്‍ക്ക് ഉപകരികേണ്ട ഒരു കജനാവിന്റെ ഫണ്ടിനെ തിരക്ക് പിടിച്ചുള്ള തീര്‍ത്തും നിരുത്തരവാദപരമായ സമീപനത്തിലൂടെ കടലിലൊഴുക്കി കളഞ്ഞ അവസ്ഥയാണുണ്ടായിരിക്കുന്നതെന്ന് സ്ഥലം സന്ദര്‍ശിച്ച എം പി പറഞ്ഞു.

ദുരിതമനുഭവിക്കുന്ന നാട്ടുകാര്‍ക്ക് എത്രയും പെട്ടന്നു തന്നെ പരിഹാരം കാണുന്നതിന് അധികാരികളില്‍ സമ്മര്‍ദ്ധം ചെലുത്തുമെന്നും അനുകൂല സാഹചര്യമുണ്ടായാല്‍ ഇതിനായി പരിശ്രമിക്കുമെന്നും രാജ് മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു. എം പിയോടൊപ്പം ഉദുമ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ എ മുഹമ്മദാലി, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ അന്‍വര്‍ മാങ്ങാട്, വാര്‍ഡ് മെമ്പര്‍മാരായ കെ വി അപ്പു, എന്‍ ചന്ദ്രന്‍, ഡി സി സി സെക്രട്ടറി ഗീതാ കൃഷ്ണന്‍, വാസു മാങ്ങാട്, കെ ബി എം ശരീഫ് എന്നിവരുമുണ്ടായിരുന്നു.



Keywords: Kasaragod, Kerala, news, Rajmohan Unnithan, Uduma, Sea, Rajmohan Unnithan MP visited sea erosion spots
  < !- START disable copy paste -->