city-gold-ad-for-blogger

മാതാവ് നോമ്പ് തുറ വിഭവങ്ങള്‍ ഒരുക്കുന്നതിനിടെ കിടപ്പ് മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ യുവതിയുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച് ബന്ധുക്കള്‍ രംഗത്ത്; മരിക്കുന്നതിന് മുമ്പ് ഫോണ്‍ കോള്‍ വന്നു

അജാനൂര്‍ : (www.kasargodvartha.com 01.06.2020) മാതാവ് നോമ്പ് തുറ വിഭവങ്ങള്‍ ഒരുക്കുന്നതിനിടെ കിടപ്പ് മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ യുവതിയുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച് ബന്ധുക്കള്‍ രംഗത്ത്. മരിക്കുന്നതിന് മുമ്പ് യുവതിക്ക് ഒരു ഫോണ്‍ കോള്‍ വന്നതായും ഇതുകേന്ദ്രീകരിച്ച് അന്വേഷണം നടത്തണമെന്നുമാണ് ആവശ്യം. സൗത്ത് ചിത്താരിയിലെ ക്വട്ടേര്‍ഴ്‌സില്‍ താമസിക്കുന്ന ഓട്ടോ ഡ്രൈവര്‍ റഫീഖ്- ഫാത്വിമ ദമ്പതികളുടെ മകള്‍ റാഫിയത്തിനെ (24) യാണ് മെയ് ആറിന് വൈകിട്ട് വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

നോമ്പ് തുറക്കാനുള്ള വിഭവങ്ങള്‍ ഉണ്ടാക്കാന്‍ മാതാവിനെ സഹായിച്ചിരുന്നു. അസര്‍ നമസ്‌കരിക്കാന്‍ എന്ന് പറഞ്ഞ് മുറിയില്‍ കയറി കതകടച്ച റാഫിയത്ത് കതക് തുറക്കാത്തതിനെ തുടര്‍ന്ന് സംശയം തോന്നിയ വീട്ടുകാര്‍ കതക് തകര്‍ത്തപ്പോള്‍ ഫാനില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മുക്കൂട് സ്വദേശിയായ യുവാവുമായി രണ്ട് വര്‍ഷം മുമ്പായിരുന്നു യുവതിയുടെ വിവാഹം നടന്നത്. ഭര്‍ത്താവും യുവതിയും തമ്മില്‍ അത്ര സ്വരച്ചേര്‍ച്ചയിലായിരുന്നില്ല.

യുവതി തൂങ്ങിമരിച്ച ദിവസം ഫോണിലേക്ക് ഒരു കോള്‍ വന്നതായും തുടര്‍ന്ന് ആ ഫോണില്‍ കുറേ സമയം സംസാരിച്ചിരുന്നതായും വീട്ടുകാര്‍ പറയുന്നു. ഓണ്‍ലൈന്‍ ആപ്പ് ഉപയോഗിച്ചുള്ള ഒരു വീഡിയോകോള്‍ ആയിരുന്നു അത്. അതേസമയം പെണ്‍കുട്ടിയുടെ ഫോണിലേക്ക് ഇടവേള ഇല്ലാതെ പെണ്‍കുട്ടിയുടെ സുഹൃത്ത് ഇരുപത് തവണയെങ്കിലും വിളിച്ചിരുന്നതായും വീട്ടുകാര്‍ വ്യക്തമാക്കുന്നു. മരണ ദിവസം തന്നെ ഫോണ്‍ വീട്ടുകാര്‍ പോലീസില്‍ ഏല്‍പിച്ചിട്ടുമുണ്ട്.

മാതാവ് നോമ്പ് തുറ വിഭവങ്ങള്‍ ഒരുക്കുന്നതിനിടെ കിടപ്പ് മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ യുവതിയുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച് ബന്ധുക്കള്‍ രംഗത്ത്; മരിക്കുന്നതിന് മുമ്പ് ഫോണ്‍ കോള്‍ വന്നു

യുവതിക്ക് കാഞ്ഞങ്ങാട് ദുര്‍ഗ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് സമീപത്തെ ഒരു യുവാവുമായി പ്രണയ ബന്ധമുണ്ടായിരുന്നു. റാഫിയത്തിനെ കല്യാണം കഴിക്കാന്‍ യുവാവ് ആഗ്രഹിച്ചിരുന്നു. എന്നാല്‍ കല്യാണാലോചന വരെയെത്തിയ ബന്ധം പിന്നീട് ചില കാരണങ്ങളാല്‍ വേണ്ടെന്നു വെക്കുകയായിരുന്നു. ഇതിനു ശേഷമാണ് മുക്കൂട് സ്വദേശിയായ യുവാവുമായി റാഫിയത്തിന്റെ കല്യാണം കഴിഞ്ഞത്. റാഫിയത്തും ഭര്‍ത്താവും തമ്മില്‍ സ്വരച്ചേര്‍ച്ചയിലല്ലാതായതോടെ ഇവര്‍ തമ്മിലുള്ള അസ്വാരസ്യം മുതലെടുത്ത് കാമുകനായ യുവാവ് വീണ്ടും യുവതിയുമായി ബന്ധം സ്ഥാപിക്കുകയായിരുന്നുവെന്നാണ് വീട്ടുകാര്‍ ആരോപിക്കുന്നത്.

സംഭവത്തില്‍ അന്വേഷണം നടത്തി മകളുടെ മരണത്തിന് കാരണക്കാരായവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നാണ് മാതാപിതാക്കള്‍ ആവശ്യപ്പെടുന്നത്.


Keywords: Kasaragod, Kerala, News, Parents, Women, Death, Rafiyath's death; parents demands to prob

 

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia