നീലേശ്വരം: (www.kasargodvartha.com 28.06.2020) വിദേശത്ത് നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും കോട്ടപ്പുറത്തേക്ക് എത്തിച്ചേരുന്ന പ്രവാസികള്‍ക്കായി ക്വറന്റൈന്‍ കേന്ദ്രമൊരുക്കി കോട്ടപ്പുറം ജമാഅത്ത് കമ്മിറ്റി. സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച ക്വറന്റൈന്‍ പ്രോട്ടോക്കോള്‍ നിയമങ്ങള്‍ പാലിച്ചാണ് ക്വാറന്റൈന്‍ കേന്ദ്രമൊരുക്കിയിരിക്കുന്നത്. നീലേശ്വരം നഗരസഭാ അധികൃതരുടെ സാങ്കേതിക ഉപദേശ നിര്‍ദ്ദേശങ്ങള്‍ ക്വറന്റൈന്‍ കേന്ദ്രമൊരുക്കുന്നതില്‍ വളരെയധികം സഹായകമായിട്ടുണ്ടെന്ന് കോട്ടപ്പുറം ജമാഅത്ത് കമ്മറ്റി ഭാരവാഹികള്‍ അറിയിച്ചു.
ജൂണ്‍ ആദ്യവാരം പ്രവാസികള്‍ വരാന്‍ തുടങ്ങിയത് മുതല്‍ തന്നെ ജമാഅത്ത് കമ്മറ്റി ഹെല്‍പ് ഡെസ്‌ക്ക് ഒരുക്കിയും നാട്ടിലെത്തുന്ന പ്രവാസികള്‍ക്ക് എയര്‍പോര്‍ട്ടില്‍ നിന്നുള്ള യാത്രാ സജ്ജീകരണങ്ങള്‍ ഒരുക്കിയും താമസമൊരുക്കിയും ഭക്ഷണമെത്തിച്ചും വന്നവര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും നാട്ടുകാര്‍ക്കും ബോധവല്‍ക്കരണം നടത്തിയും നിരന്തര പ്രവര്‍ത്തനങ്ങള്‍ നടത്തി വരികയാണ് ജമാഅത്ത് കമ്മിറ്റി. ജമാഅത്ത് കമ്മറ്റിയുടെ കുവൈത്ത്, യു.എ.ഇ. ശാഖാ കമ്മറ്റിയുടെ നേതൃത്വത്തില്‍ ഗള്‍ഫ് നാടുകളിലും ഹെല്‍പ് ഡെസ്‌ക്ക് പ്രവര്‍ത്തനങ്ങള്‍ സജീവമാണ്.
കോട്ടപ്പുറത്ത് ഒരുക്കിയ ക്വാറന്റൈന്‍ കേന്ദ്രം സന്ദര്‍ശിച്ച നീലേശ്വരം നഗരസഭാ ചെയര്‍മാന്‍ പ്രൊഫസര്‍ കെ.പി. ജയരാജന്‍ ജമാഅത്ത് ഭാരവാഹികളെ പ്രശംസിക്കുകയും എല്ലാ പിന്തുണയും വാഗ്ദാനം ചെയ്യുകയും ചെയ്തു. നഗരസഭാ വൈസ് ചെയര്‍പേഴ്സണ്‍ പി.ഗൗരി, വാര്‍ഡ് കൗണ്‍സിലര്‍ എം.സാജിദ എന്നിവരും കൂടെയുണ്ടായിരുന്നു. ജമാഅത്ത് കമ്മറ്റി ഭാരവാഹികളായ പി.എം.കരീം ഹാജി, എന്‍.പി.മുഹമ്മദ് കുഞ്ഞി ഹാജി, ഹെല്‍പ് ഡെസ്‌ക്ക് പ്രവര്‍ത്തകരായ ഇബ്രാഹിം പറമ്പത്ത്, റഫീഖ് കോട്ടപ്പുറം, എന്‍.പി.സൈനുദ്ദീന്‍, കോട്ടയില്‍ മുഹമ്മദ് കുഞ്ഞി ഹാജി, ഇ.കെ.മജീദ്, ഇ.കെ.റഷീദ്, ഇ.എം.കുട്ടി ഹാജി, എന്‍.പി.ഹമീദ്, റഹീം പുഴക്കര, സാബിര്‍ കോട്ടപ്പുറം, ടി.ഫൈസല്‍, നസറുദ്ദീന്‍ എന്നിവര്‍ സംബന്ധിച്ചു.

Keywords: Kasaragod, Kerala, News, COVID-19, Jamaath-committe, Quarantine facility prepared by Kottappuram Jamaath Committee