city-gold-ad-for-blogger

ജീവിതത്തിലെ പരിശുദ്ധിയെ അന്വേഷിച്ചുകൊണ്ടുള്ള യാത്രകളില്‍ കണ്ട കാഴ്ചകള്‍ പകര്‍ത്തി; പ്രകാശനത്തിനൊരുങ്ങി ഡോ. എ എ സത്താറിന്റെ 'പുലര്‍ക്കാല കാഴ്ചകള്‍'

കാസര്‍കോട്:  (www.kasargodvartha.com 10.06.2020) ജീവിതത്തിലെ പരിശുദ്ധിയെ അന്വേഷിച്ചുകൊണ്ടുള്ള യാത്രകളില്‍ കണ്ട കാഴ്ചകള്‍ പകര്‍ത്തി ജനറല്‍ ആശുപത്രിയിലെ ഡോ. എ എ സത്താര്‍ തയ്യാറാക്കിയ 'പുലര്‍ക്കാല കാഴ്ചകള്‍' പുസ്തകം പ്രകാശനത്തിനൊരുങ്ങി. ലോക്ഡൗണ്‍ കഴിഞ്ഞാലുടന്‍ പ്രകാശിതമാവുമെന്ന് അദ്ദേഹം അറിയിച്ചു. ഡോ. സത്താറിന്റെ ആദ്യത്തെ പുസ്തകമാണ് ഇത്. എന്‍ പി ഹാഫിസ് മുഹമ്മദാണ് പുസ്തകത്തിന് അവതാരിക എഴുതിയിട്ടുള്ളത്.

23 അധ്യായങ്ങളാണ് പുസ്തകത്തിലുള്ളത്. സാമൂഹ്യ വിമര്‍ശനത്തോടുകൂടിയുള്ള ലേഖനങ്ങളാണ് അധികവും. ഈ ഭൂമിയിലെ ജീവിതം അത്രമാത്രം കരിപുരണ്ടതല്ലെന്നും ആശയറ്റതല്ലെന്നും പുസ്തകം നമ്മെ ഓര്‍മ്മിപ്പിക്കുന്നുവെന്ന് അവതാരികയില്‍ ഹാഫിസ് മുഹമ്മദ് അഭിപ്രായപ്പെടുന്നു. നമുക്ക് ചുറ്റും പ്രകാശം പരത്തുന്ന എമ്പാടും അജ്ഞാത നാമാക്കള്‍ ഉണ്ടെന്നും അവരുടെ വെളിച്ചം നമ്മുടെ കളങ്കത്തെ പോലും ശുദ്ധീകരിക്കുന്നുവെന്നും പുസ്തകം ഓര്‍മ്മിപ്പിക്കുന്നുവെന്നും അവതാരകന്‍ വെളിപ്പെടുത്തുന്നു.

ആതുരസേവന രംഗത്തെ തിരക്കുപിടിച്ച ജീവിതത്തിനിടയിലും പുലര്‍ക്കാലങ്ങളിലെ നന്മകളെ പ്രസരിപ്പിക്കുവാനാണ് ഡോ. സത്താര്‍ തന്റെ പുസ്തകത്തിലൂടെ ശ്രമിക്കുന്നത്.
ജീവിതത്തിലെ പരിശുദ്ധിയെ അന്വേഷിച്ചുകൊണ്ടുള്ള യാത്രകളില്‍ കണ്ട കാഴ്ചകള്‍ പകര്‍ത്തി; പ്രകാശനത്തിനൊരുങ്ങി ഡോ. എ എ സത്താറിന്റെ 'പുലര്‍ക്കാല കാഴ്ചകള്‍'


Keywords: Kasaragod, Kerala, News, General-hospital, Book-release, 'Pularkala Kazhchakal' ready for Release

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia