Join Whatsapp Group. Join now!
Aster MIMS 10/10/2023

ദക്ഷിണ കന്നഡയിലേക്കുള്ള സ്ഥിരയാത്രക്ക് അനുമതി പാസിന് ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്യണം

കാസര്‍കോട് നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്കും പ്രഫഷണലുകള്‍ക്കും ദക്ഷിണ കന്നഡ ജില്ലയിലേക്ക് സ്ഥിരയാത്ര നടത്താന്‍ അനുമതി നല്‍കി ദക്ഷിണ Kasaragod, Kerala, news, Karnataka, passes-will-be-issued-for-daily-commuters-between-dk-and-kasargod-districts
കാസര്‍കോട്: (www.kasargodvartha.com 04.06.2020) കാസര്‍കോട് നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്കും പ്രഫഷണലുകള്‍ക്കും ദക്ഷിണ കന്നഡ ജില്ലയിലേക്ക് സ്ഥിരയാത്ര നടത്താന്‍ അനുമതി നല്‍കി ദക്ഷിണ കന്നഡ ജില്ലാ ഭരണകൂടം ഉത്തരവിറക്കി. ഇപ്രകാരം യാത്ര ചെയ്യാനാഗ്രഹിക്കുന്നവര്‍ പാസ് നേടുന്നതിനായി കര്‍ണാടക സര്‍ക്കാരിന്റെ https://bit.ly/dkdpermit എന്ന വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണം. വിലാസവും ലക്ഷ്യസ്ഥാനവും കൃത്യമായി നല്‍കണം. ആധാര്‍, സ്ഥാപന ഐഡി തുടങ്ങിയവയുള്‍പ്പെടെ ആവശ്യപ്പെടുന്ന എല്ലാ രേഖകളും രജിസ്റ്റര്‍ ചെയ്യുന്ന വേളയില്‍ അപ്ലോഡ് ചെയ്യണം.


പാസിന് ഈ മാസം 30 വരെ സാധുതയുണ്ടാവും. ദുരുപയോഗം ചെയ്താല്‍ പാസ് റദ്ദ് ചെയ്യും. പാസ് വിവരങ്ങള്‍ തലപ്പാടി ചെക്‌പോസ്റ്റില്‍ കൈമാറുകയും ദിനേനയുള്ള യാത്രവിവരങ്ങള്‍ രജിസ്റ്ററില്‍ രേഖപ്പെടുത്തുകയും ചെയ്യും. എന്‍ട്രി-എക്‌സിറ്റ് വിവരം രജിസ്റ്ററില്‍ രേഖപ്പെടുത്താത്തവര്‍ക്ക് എപിഡെമിക് ആക്ട് പ്രകാരം പിഴ ചുമത്തുകയും ക്വാറന്റൈനിലേക്ക് മാറ്റുകയും ചെയ്യും. ദക്ഷിണ കന്നഡയിലേക്ക് പ്രവേശിക്കുന്നവരുടെ ശരീരോഷ്മാവ് പരിശോധിക്കും. കോവിഡ് ബാധ ലക്ഷണമില്ലാത്തവരെ മാത്രമായിരിക്കും കടത്തി വിടുക. യാത്രക്കാര്‍ കര്‍ണാടക ആരോഗ്യ വകുപ്പിന്റെ എല്ലാ നിര്‍ദേശങ്ങളും കര്‍ശനമായും പാലിക്കണം. മറ്റൊരു ഉത്തരവ് ഉണ്ടാകുന്നത് വരെ ഈ നില തുടരും.

Keywords: Kasaragod, Kerala, news, Karnataka, passes-will-be-issued-for-daily-commuters-between-dk-and-kasargod-districts
  < !- START disable copy paste -->