Join Whatsapp Group. Join now!
Aster MIMS 10/10/2023

തരിശ് ഭൂമിയില്‍ കൃഷി ചെയ്ത് വിപ്ലവം സൃഷ്ടിക്കാന്‍ പനയാലിലെ യുവാക്കള്‍

സുഭിക്ഷകേരളം പദ്ധതിയുടെ ഭാഗമായി ആറ് ഏക്കര്‍ തരിശു നിലം കൃഷി ചെയ്ത് പനയാല്‍ ഗ്രാമത്തിലെ യുവത സ്വയം സഹായ സംഘവും, ഇ എം എസ് Kasaragod, Kerala, news, Youth, Agriculture, Panayal Youths with agriculture
പനയാല്‍: (www.kasargodvartha.com 15.06.2020) സുഭിക്ഷകേരളം പദ്ധതിയുടെ ഭാഗമായി ആറ് ഏക്കര്‍ തരിശു നിലം കൃഷി ചെയ്ത് പനയാല്‍ ഗ്രാമത്തിലെ യുവത സ്വയം സഹായ സംഘവും, ഇ എം എസ് പനയാല്‍ പ്രവര്‍ത്തകരും. പള്ളിക്കര വയല്‍ ഇവരുടെ പരിശ്രമം കൊണ്ട് 10 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും നെല്‍കൃഷിക്ക് വേണ്ടി ഒരുങ്ങി. തുടര്‍ച്ചയായി നാലാം വര്‍ഷമാണ് യുവാക്കള്‍ നെല്‍കൃഷി ചെയ്യുന്നത്.

കൊറോണ വന്നത് മൂലം നേരിടാന്‍ പോകുന്ന ഭക്ഷ്യക്ഷാമം പരിഹരിക്കുക എന്ന ഉദ്ദേശം കൂടിയാണ് ഇത്രയും തരിശുനിലം കൃഷിയോഗ്യമാക്കാന്‍ ഇവര്‍ തയ്യാറായതിനു പിന്നില്‍. പള്ളിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി ഇന്ദിര വിത്ത് വിതച്ചുക്കൊണ്ട് പരിപാടി ഉദ്ഘാടനം ചെയ്തു. മുതിര്‍ന്ന കര്‍ഷകരായ ബാലകൃഷ്ണന്‍ നായര്‍, കുഞ്ഞിക്കണ്ണന്‍ കെ., ശശിധരന്‍ കുണ്ടുവളപ്പ് എന്നിവര്‍ വിത്ത് വിതയ്ക്കാന്‍ നേതൃത്വം നല്‍കി. പള്ളിക്കര കൃഷി ഓഫീസര്‍ വേണുഗോപാലന്‍, ആറാം വാര്‍ഡ് മെമ്പര്‍ വിനോദ് കുമാര്‍, സുധാകരന്‍ പള്ളിക്കര, പനയാലിലെ കുടുംബശ്രീ പ്രവര്‍ത്തകര്‍, പനയാല്‍ ബാങ്ക് ഫാര്‍മേഴ്സ് സൊസൈറ്റി എന്നിവരുടെ പിന്തുണ പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജ്ജം നല്‍കി.

Keywords: Kasaragod, Kerala, news, Youth, Agriculture, Panayal Youths with agriculture
  < !- START disable copy paste -->