കാസര്‍കോട്: (www.kasargodvartha.com 20.06.2020) കൊറോണ വ്യാപനത്തോടൊപ്പം നടക്കുന്ന മഴക്കാല പകര്‍ച്ചവ്യാധികളുടെ വ്യാപനം തടയുന്നതിന് ശരിയായ ബോധവത്കരണ സന്ദേശങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കാന്‍ 'ക്ലിക് ഫോര്‍ ഹെല്‍ത്ത്' എന്ന പേരില്‍ ആരോഗ്യവകുപ്പിന്റെ ഓണ്‍ലൈന്‍ ക്യാമ്പയിനിന് ജൂണ്‍ 22 ന് ജില്ലയില്‍ തുടക്കമാകും. കോവിഡ് 19 ന്റെ വ്യാപനത്തോടൊപ്പം പൊതുജനാരോഗ്യ മേഖലയിലെ മറ്റു പകര്‍ച്ചവ്യാധികളുടെ കാര്യത്തിലും നാം ഏറെ ജാഗരൂകമാകേണ്ടതുണ്ട്. മഴക്കാല ആരംഭത്തോടെ കൂടി ജില്ലയില്‍ വ്യാപകമായി കൊതുകുജന്യ ജലജന്യജന്തുജന്യ വ്യാപനം ആരംഭിച്ചിട്ടുണ്ട്. കൊതുകുജന്യ രോഗമായ ഡെങ്കിപ്പനിയുടെ വ്യാപനത്തില്‍ ജില്ലയില്‍ ഉയര്‍ന്ന നിരക്ക് ഉണ്ടാവുന്നുവെന്നുള്ളത് ഈ കോവിഡ് കാലത്ത് ഏറെ ഗൗരവത്തോടെ കാണണം. ജില്ലയുടെ മലയോര പഞ്ചായത്തുകളിലായി ആയിരത്തിലധികം ഡെങ്കിപ്പനി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടുവെന്നുള്ളത് രോഗവ്യാപനത്തിന്റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നു. കൂടാതെ മലേറിയ, എലിപ്പനി, മഞ്ഞപിത്തം, വയറിളക്കം തുടങ്ങിയ പകര്‍ച്ചവ്യാധികള്‍ക്കെതിരെയുമുള്ള പ്രതിരോധ പ്രവര്‍ത്തന സന്ദേശങ്ങളാണ് നവമാധ്യമങ്ങളിലൂടെ പങ്കുവെയക്കുക.
എല്ലാ വര്‍ഷവും ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ ആരോഗ്യസന്ദേശയാത്രകള്‍ ഉള്‍പ്പെടെയുള്ള ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു.എന്നാല്‍ ഈ പ്രത്യേക സാഹചര്യത്തില്‍ നവമാധ്യമങ്ങള്‍ ഉപയോഗിച്ചുകൊണ്ടുള്ള ആരോഗ്യജാഗ്രതാ ഓണ്‍ലൈന്‍ ക്യാമ്പയിന്‍ നടത്തുവാനാണ് ആരോഗ്യവകുപ്പിന്റെ തിരുമാനം. ഇതിന്റെ ഭാഗമായി ആദ്യ ഘട്ടത്തില്‍ ജില്ലയിലെ വിദഗ്ധ ഡോക്ടര്‍മാര്‍ പകര്‍ച്ചവ്യാധികളെ കുറിച്ചുള്ള ഓണ്‍ലൈന്‍ ടോക്ക്നവമാധ്യമങ്ങളിലൂടെ സംപ്രേക്ഷണം ചെയ്യും. കാവിഡ് 19 ഫേസ്ബുക്പേജ്, എന്‍ എച്ച് എം കാസര്‍കോട്് ഫേസ്ബുക് പേജ് , coronacotnrolcelksd.in വെബ്പോര്‍ട്ടല്‍, എന്‍ എച്ച എം യു ട്യൂബ് ചാനല്‍, വാട്സാപ്പ് എന്നിവയിലൂടെയാണ് ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നത്.
ക്യാമ്പയിന്റെ രണ്ടാം ഘട്ടത്തില്‍ ബോധവത്കരണ പാവകളി, കിറ്റി ഷോ, മൊബൈല്‍ ഷോര്‍ട്ട് ഫിലിം മത്സരം, മാജിക് ഷോ തുടങ്ങിയവ പ്രചരിപ്പിക്കും.ഇത്തരം ബോധവത്കരണ ശീലവത്കരണ പ്രവര്‍ത്തനങ്ങള്‍ ബ്ലോക്ക് അടിസ്ഥാനത്തില്‍ ജില്ലയില്‍ താഴെത്തട്ടില്‍ എത്തിക്കുന്നതിനും ആസൂത്രണം ചെയ്തിട്ടുണ്ട്. ജനകീയ കൂട്ടായ്മയുടെ കരുത്തിലാണ് ജില്ലയില്‍ ആരോഗ്യവകുപ്പ് പൊതുജനാരോഗ്യ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നത്.
ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ എ വി രാംദാസ്, ജില്ലാ ആര്‍. സി. എച്ച്. ഓഫീസര്‍ ഡോ മുരളീധര നല്ലൂരായ,എന്‍ എച്ച് എം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ രാമന്‍ സ്വാതി വാമന്‍ തുടങ്ങി ജില്ലയിലെ ആരോഗ്യ മേഖലയിലെ പ്രമുഖര്‍ വിവിധ വിഷയങ്ങള്‍ ജനങ്ങളുമായി പങ്കുവെയ്ക്കും.
Keywords: Kasaragod, Kerala, News, COVID-19, District, online campaign Against infectious diseasesഎല്ലാ വര്‍ഷവും ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ ആരോഗ്യസന്ദേശയാത്രകള്‍ ഉള്‍പ്പെടെയുള്ള ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു.എന്നാല്‍ ഈ പ്രത്യേക സാഹചര്യത്തില്‍ നവമാധ്യമങ്ങള്‍ ഉപയോഗിച്ചുകൊണ്ടുള്ള ആരോഗ്യജാഗ്രതാ ഓണ്‍ലൈന്‍ ക്യാമ്പയിന്‍ നടത്തുവാനാണ് ആരോഗ്യവകുപ്പിന്റെ തിരുമാനം. ഇതിന്റെ ഭാഗമായി ആദ്യ ഘട്ടത്തില്‍ ജില്ലയിലെ വിദഗ്ധ ഡോക്ടര്‍മാര്‍ പകര്‍ച്ചവ്യാധികളെ കുറിച്ചുള്ള ഓണ്‍ലൈന്‍ ടോക്ക്നവമാധ്യമങ്ങളിലൂടെ സംപ്രേക്ഷണം ചെയ്യും. കാവിഡ് 19 ഫേസ്ബുക്പേജ്, എന്‍ എച്ച് എം കാസര്‍കോട്് ഫേസ്ബുക് പേജ് , coronacotnrolcelksd.in വെബ്പോര്‍ട്ടല്‍, എന്‍ എച്ച എം യു ട്യൂബ് ചാനല്‍, വാട്സാപ്പ് എന്നിവയിലൂടെയാണ് ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നത്.