Join Whatsapp Group. Join now!
Aster MIMS 10/10/2023

ചിത്രയുടെ കുടിലില്‍ സ്മാര്‍ട് ഫോണിന്റെ റിംഗ്‌ടോണ്‍; പുത്തന്‍ ഫോണ്‍ കിട്ടിയത് കാസര്‍കോട് വാര്‍ത്തയില്‍ റിപ്പോര്‍ട്ട് വന്ന് മണിക്കൂറുകള്‍ക്കകം

അലിവുള്ള മനസ് തേടിയെത്തിയപ്പോള്‍ സുചിത്രയുടെ കുടിലില്‍ സ്മാര്‍ട് ഫോണിന്റെ മണി മുഴങ്ങി Kasaragod, Kerala, News, Vellarikundu, One sponsored Smart phone for Chithra
സുധീഷ് പുങ്ങംചാല്‍

വെള്ളരിക്കുണ്ട്: (www.kasargodvartha.com 05.06.2020) അലിവുള്ള മനസ് തേടിയെത്തിയപ്പോള്‍ സുചിത്രയുടെ കുടിലില്‍ സ്മാര്‍ട് ഫോണിന്റെ മണി മുഴങ്ങി. വെസ്റ്റ് എളേരി മുടന്തേന്‍ പാറപട്ടിക ജാതി കോളനിയിലെ സുചിത്രയുടെ കുടിലില്‍ വ്യാഴാഴ്ച വൈകുന്നേരം ആറ് മണിയോടെയാണ് സ്മാര്‍ട് ഫോണുമായി ഉത്തരകേരത്തിലെ പ്രമുഖ തന്ത്രികാചാര്യന്‍മാരില്‍ ഒരാളായ ദിലീപ് വാഴുന്നവര്‍, ഭാര്യയും ജില്ലാ ആയുര്‍വ്വേദ ആശുപത്രിയിലെ മെഡിക്കല്‍ ഓഫീസറുമായ ഡോ. ഇന്ദു, എന്‍ജിനിയറിംഗ് വിദ്യാര്‍ത്ഥിയായ മകന്‍ മനു എന്നിവര്‍ സുചിത്രയ്ക്കു പഠിക്കുന്നതിനായി സ്മാര്‍ട് ഫോണുമായി എത്തിയത്.

കുടിലില്‍ വെച്ച് സുചിത്രയുടെ തലയില്‍ കൈവച്ചു അനുഗ്രഹിച്ചു തന്ത്രി ദിലീപ് വാഴുന്നവര്‍ സുചിത്രയുടെ കൈകളില്‍ ഏറ്റവും പുതിയ മോഡല്‍ സാം സാങ് കമ്പനിയുടെ സ്മാര്‍ട്ട് ഫോണ്‍ കൈമാറി. വികാര നിര്‍ഭര മായ ചടങ്ങില്‍ ഫോണ്‍ സിം വാങ്ങുന്നതിനും നെറ്റ് റീച്ചാര്‍ജിങ്ങിനും പഠനോപകരണങ്ങള്‍ വാങ്ങുന്നതിനുമായി ഡോ. ഇന്ദു കുറച്ച് സാമ്പത്തിക സഹായവും കൈമാറി.

മുടന്തേന്‍ പാറ കോളനിയിലെ പഠിക്കാന്‍ മിടുക്കിയായ ഇന്ദു വിന് ഓണ്‍ലൈന്‍ പഠനം സാധ്യമല്ലാത്തതിനെ കുറിച്ച് കാസര്‍കോട് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരുന്നു.വാര്‍ത്ത ശ്രദ്ധയില്‍ പ്പെട്ടതിനെ തുടര്‍ന്നു1989 ലെ സുള്ള്യ, കെ.വി.ജി എന്‍ജിനീയറിംഗ് കോളേജിലേയും പോളിടെക്‌നിക്കിലേയും ഒരു കൂട്ടം സുഹൃത്തുക്കളുടെ വാട്‌സാപ് കൂട്ടായ്മയാണ് സുചിത്രയെ സഹായിക്കാന്‍ മുന്നോട്ടു വന്നത്.

ഇതിന്റെ പ്രതിനിധികള്‍ ആയിട്ടാണ് വാര്‍ത്ത വന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ മുടന്തേന്‍ പാറയിലെ സുചിത്ര എന്ന വിദ്യാര്‍ത്ഥിനിക്ക് സ്മാര്‍ട് ഫോണുമായി ദിലീപ് വാഴുന്നവരും ഭാര്യയും മകനും കോളനിയില്‍ എത്തിയത്.മുടന്തേന്‍ പാറ കോളനിയിലെ സുരേഷിന്റെയും സുധയുടെയും നാലുമക്കളില്‍ രണ്ടാമത്തെ കുട്ടിയാണ് സുചിത്ര.

കണ്ണൂര്‍ ജില്ലയിലെ കവുംഭാഗം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയാണ് സുചിത്ര. വെസ്റ്റ് എളേരി മുടന്തേന്‍ പാറപട്ടിക ജാതി കോളനിയിലെ സുരേഷിന്റെയും സുധയുടെയും നാലുമക്കളില്‍ രണ്ടാമത്തെ കുട്ടിയാണ്. കയ്യില്‍ സ്മാര്‍ട് ഫോണോ വീടെന്നു പറയുന്ന കുടിലില്‍ ടെലിവിഷനോ ഇല്ല.എട്ടാം ക്ലാസ് കഴിഞ്ഞ് സുചിത്ര ഇനി ഒമ്പതാം തരത്തിലാണ് പഠിക്കേണ്ടത്.കോവിഡ് എന്ന മഹാമാരി ക്കിടയില്‍ ജൂണ്‍ പിറന്നപ്പോള്‍ പുതിയ അധ്യയന വര്‍ഷം ടെലി വിഷനിലും സ്മാര്‍ട്ട് ഫോണിലുമായി പഠനത്തിന് തുടക്കം കുറിച്ചപ്പോള്‍ സുചിത്ര എന്ന മിടുക്കി ഇതിന്റെ പരിധിക്ക് പുറത്തായി.

തെങ്ങ് കയറ്റ തൊഴിലാളിയായ അച്ഛന്‍ സുരേഷിന്റെ യും കൂലി തൊഴിലാളിയായ അമ്മ സുധയുടെയും കയ്യില്‍ ഇത് വരെ ഒരു സാധാരണ ഫോണ്‍ പോലും വാങ്ങാനുള്ള പണം സ്വരൂക്കൂട്ടാനായിരുന്നില്ല. വെസ്റ്റ് എളേരി മുടന്തേന്‍ പാറ കോളനിയിലെ 35 കുടുംബങ്ങള്‍ക്കിടയില്‍ നിന്ന് ഒരുപാട് പ്രതീക്ഷയോടെയാണ് സുചിത്ര കണ്ണൂരിലേക്കു പഠിക്കാന്‍ പോയത്. തൊട്ടടുത്ത മാലോത്ത് കസബ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിന്നും അദ്ധ്യാപകര്‍ പഠിക്കാന്‍ മിടുക്കിയായ സുചിത്രയെ കണ്ടെത്തി സര്‍ക്കാര്‍ നിയന്ത്രണത്തില്‍ കാവും ഭാഗം സ്‌കൂളിലേക്ക് മാറ്റുകയായിരുന്നു.

വീട്ടിലെ പരിമിത സൗകര്യവും പഠിക്കാന്‍ പറ്റാത്ത സാഹചര്യവും കാരണം ഹോസ്റ്റലില്‍ നിന്ന് പഠിക്കാം എന്ന മോഹവുമായിട്ടാണ് സുചിത്ര ഹൈസ്‌കൂള്‍ വിദ്യാഭ്യാസം കണ്ണൂരിലേക്കു മാറ്റിയത്.മുടന്തേന്‍ പാറ കരുവങ്കയം റോഡില്‍ മലഞ്ചെരുവില്‍ ഓല കുടിലില്‍ നിന്നുമാണ് ഈ പെണ്‍കുട്ടി കണ്ണൂരിലേക്കു പോയത്. ഹോസ്റ്റലില്‍ താമസിച്ചു പടിക്കുന്നതിനിടെ യാണ് കോവിഡ് എന്ന മഹാമാരിയുടെ വരവ്. ഇതോടെ രക്ഷിതാക്കള്‍ക്കൊപ്പം ചെറ്റ കുടിലിലേക്ക് മടങ്ങി എത്തിയ സുചിത്ര വീണ്ടും കഷ്ടതയുടെ നടുവിലായി.
 Kasaragod, Kerala, News, Vellarikundu, One sponsored Smart phone for Chithra

സംസ്ഥാനത്തു ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിച്ചു. മൂന്നാം ദിനമായിട്ടും സുചിത്രയ്ക്കു ഇതിനെ കുറിച്ച് ഒരു എത്തും പിടിയും കിട്ടിയിട്ടിയിരുന്നില്ല.ഇതിനെ കുറിച്ച് അറിയിക്കാനോ പറയാനോ സൗകര്യം ഒരുക്കാനോ ഇതുവഴി ആരും വന്നതുമില്ല.സുചിത്രയുടെ സഹോദരന്‍ സുജിത്തും കണ്ണൂര്‍ ജില്ലയിലെ കതിരൂര്‍ ഗവ. ഹയര്‍ സെക്കണ്ടറി സ്‌ക്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. ഇവന്റെ സ്ഥിതിയും സുചിത്രയുടെ സമാനമാണ്.ലോക് ഡൗണ്‍ കാലത്തെ അവധിയും മധ്യവേനല്‍ അവധിയും എന്താണ് എന്ന് പോലും അറിയാതെ സുജിത് മുടന്തേന്‍ പാറ മലമുകളിലെ കുടിലില്‍ തന്നെ ഒതുങ്ങി കഴിയുന്നു.കൂട്ടുകാരെ വിളിക്കുവാനോ അവര്‍ക്ക് ഇങ്ങോട്ട് വിളിക്കുവാനോ ഫോണോ മറ്റ് സംവിധാങ്ങളോ ഉണ്ടായിരുന്നില്ല. സുജിത്തിന്റെയും സുചിത്രയുടെയും ഇളയ സഹോദരന്‍ സുബീഷ് മാലോത്ത് കസബ സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്.
Kasaragod, Kerala, News, Vellarikundu, One sponsored Smart phone for ChithraKeywords: Kasaragod, Kerala, News, Vellarikundu, One sponsored Smart phone for Chithra