Join Whatsapp Group. Join now!
Aster MIMS 10/10/2023

കണ്ണൂരില്‍ നിരീക്ഷണത്തിലിരിക്കെ മരിച്ചയാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

ജില്ലാ ആശുപത്രിയില്‍ മരിച്ചയാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് അധികൃതര്‍ Kannur, news, Kerala, Death, COVID-19
കണ്ണൂര്‍: (www.kasargodvartha.com 12.06.2020) ജില്ലാ ആശുപത്രിയില്‍ മരിച്ചയാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു. ഇരിക്കൂര്‍ പട്ടുവം ആയിഷ മന്‍സിലില്‍ ആയിഷ മന്‍സിലില്‍ നടുക്കണ്ടി ഹുസൈന്‍ (77) ആണ് മരിച്ചത്. ഇതോടെ സംസ്ഥാനത്തെ കോവിഡ് മരണം 19 ആയി. മുംബൈയില്‍ നിന്നു കഴിഞ്ഞ ജൂണ്‍ ഒമ്പതിനാണ് ഹുസൈന്‍ നാട്ടില്‍ എത്തിയത്. മാര്‍ച്ചില്‍ മകളെ സന്ദര്‍ശിക്കാന്‍ പോയതായിരുന്നു. തുടര്‍ന്ന് ഇരിക്കുറിലെ വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു.

ശക്തമായ പനിയും വയറിളക്കവും മറ്റ് രോഗലക്ഷണങ്ങളുമുണ്ടായിരുന്നു. തുടര്‍ന്ന് കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. വ്യാഴാഴ്ച അസുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളജിലേക്ക് മാറ്റിയെങ്കിലും വെള്ളിയാഴ്ച്ച പുലര്‍ച്ചെയോടെ മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം കോവിഡ് പ്രൊട്ടോക്കോള്‍ അനുസരിച്ച് സംസ്‌കരിക്കുമെന്ന് ജില്ലാ ആശുപത്രി അധികൃതര്‍ അറിയിച്ചു.

Kannur, news, Kerala, Death, COVID-19, One more 19 death in Kerala

Keywords: Kannur, news, Kerala, Death, COVID-19, One more 19 death in Kerala