Join Whatsapp Group. Join now!
Aster MIMS 10/10/2023

വിദേശത്തു നിന്നെത്തിയ യുവാവിനെ വീട്ടുകാര്‍ വീട്ടില്‍ കയറ്റിയില്ല; ആരോഗ്യ പ്രവര്‍ത്തകരെത്തി ക്വാറന്റൈന്‍ കേന്ദ്രത്തിലാക്കി

വിദേശത്തു നിന്നെത്തിയ യുവാവിനെ വീട്ടുകാര്‍ വീട്ടില്‍ കയറ്റിയില്ല Malappuram, news, Kerala, Youth, Health-Department, NRI youth avoided by family #കേരളവാർത്തകൾ #ന്യൂസ്റൂം #Heloന്യൂസ് #ഇന്നത്തെവാർത്തകൾ
എടപ്പാള്‍: (www.kasargodvartha.com 29.06.2020) വിദേശത്തു നിന്നെത്തിയ യുവാവിനെ വീട്ടുകാര്‍ വീട്ടില്‍ കയറ്റിയില്ല. വിവരമറിഞ്ഞെത്തിയ ആരോഗ്യ പ്രവര്‍ത്തകര്‍ യുവാവിനെ ക്വാറന്റൈന്‍ കേന്ദ്രത്തിലാക്കി. എടപ്പാളിലാണ് സംഭവം. പുലര്‍ച്ചെ നാലു മണിക്കാണ് യുവാവ് വിദേശത്തു നിന്നും വീട്ടിലെത്തിയത്. എത്തുന്ന വിവരം നേരത്തെ തന്നെ വീട്ടില്‍ അറിയിച്ചിരുന്നു. എന്നാല്‍ സഹോദരങ്ങള്‍ ഉള്‍പ്പെടെ വീട്ടിലുണ്ടായിരുന്നവര്‍ വീട്ടില്‍ കയറേണ്ടെന്നു ശാഠ്യം പിടിക്കുകയായിരുന്നു.

വെള്ളം ആവശ്യപ്പെട്ടിട്ടു പോലും നല്‍കിയില്ലെന്നാണ് പറയുന്നത്. തൊട്ടടുത്ത് ഒഴിഞ്ഞു കിടക്കുന്ന വീടു തുറന്നു നല്‍കി അവിടെ പ്രവേശിപ്പിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും ഇതും നിരസിച്ചു. ഒടുവില്‍ എടപ്പാള്‍ സി എച്ച് സിയിലെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എന്‍ അബ്ദുല്‍ ജലീല്‍ ഇടപെട്ടാണ് ആംബുലന്‍സ് എത്തിച്ച് മണിക്കൂറുകള്‍ക്കു ശേഷം ഇയാളെ നടുവട്ടത്തെ ക്വാറന്റൈന്‍ കേന്ദ്രത്തിലെത്തിച്ചത്.
 Malappuram, news, Kerala, Youth, Health-Department, NRI youth avoided by family


Keywords: Malappuram, news, Kerala, Youth, Health-Department, NRI youth avoided by family