Join Whatsapp Group. Join now!
Aster MIMS 10/10/2023

മാസ്‌ക് ധരിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടി തുടരുന്നു; ചൊവ്വാഴ്ച മാത്രം കാസര്‍കോട്ട് പിഴയിട്ടത് 153 പേര്‍ക്ക്

മാസ്‌ക് ധരിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടി തുടരുന്നു. കാസര്‍കോട് ജില്ലയില്‍ ചൊവ്വാഴ്ച മാത്രം 153 പേര്‍ക്ക് പിഴയിട്ടു Kasaragod, Kerala, News, COVID-19, Mask, Top-Headlines, Trending, Not wear mask; 153 fined
കാസര്‍കോട്: (www.kasargodvartha.com 10.06.2020) മാസ്‌ക് ധരിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടി തുടരുന്നു. കാസര്‍കോട് ജില്ലയില്‍ ചൊവ്വാഴ്ച മാത്രം 153 പേര്‍ക്ക് പിഴയിട്ടു. ഇതോടെ ജില്ലയില്‍ ഇതുവരെ മാസ്‌ക് ധരിക്കാത്തതിന് കേസ് എടുത്ത് പിഴ ചുമത്തിയവരുടെ എണ്ണം 5487 ആയി.

ലോക് ഡൗണ്‍ നിര്‍ദേശ ലംഘനം: 6 പേരെ അറസ്റ്റ് ചെയ്തു
 Kasaragod, Kerala, News, COVID-19, Mask, Top-Headlines, Trending, Not wear mask; 153 fined

നിരോധനം ലംഘിച്ച് യാത്ര ചെയ്തതിന് ജില്ലയില്‍ ഇതുവരെ 2608 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 3278 പേരെ അറസ്റ്റ് ചെയ്തു. 1124 വാഹനങ്ങള്‍ കസ്റ്റഡിയില്‍ എടുത്തു. ലോക് ഡൗണ്‍ നിര്‍ദ്ദേശ ലംഘനവുമായി ബന്ധപ്പെട്ട് ജൂണ്‍ ഒമ്പതിന് ജില്ലയില്‍ ആറ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. മഞ്ചേശ്വരം-1, കാസര്‍കോട്-2, ആദൂര്‍-1, ബേക്കല്‍ - 2,  എന്നീ സ്റ്റേഷനുകളിലാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്. വിവിധ കേസുകളിലായി ആറു പേരെ അറസ്റ്റ് ചെയ്തു. മൂന്ന് വാഹനങ്ങള്‍ കസ്റ്റഡിയില്‍ എടുത്തു.



Keywords: Kasaragod, Kerala, News, COVID-19, Mask, Top-Headlines, Trending, Not wear mask; 153 fined