Join Whatsapp Group. Join now!
Aster MIMS 10/10/2023

പ്രവാസികളെ നാട്ടിലെത്തിക്കാന്‍ സര്‍ക്കാര്‍ അമാന്തം കാണിച്ചാല്‍ മുസ്ലിം ലീഗ് പോരാട്ടം കനപ്പിക്കുമെന്ന് എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ

പ്രവാസി മലയാളിളെ അംഗീകരിക്കാനും, കോവിഡ് 19 ന്റെ ദുരിതം പേറി കഴിയുന്നവരെ നാട്ടിലെത്തിക്കാനും സര്‍ക്കാര്‍ അമാന്തം കാണിച്ചാല്‍ Kasaragod, Kerala, news, Muslim-league, N.A.Nellikunnu, MLA, N.A.Nellikunnu MLA against Kerala Govt.
കാസര്‍കോട്: (www.kasargodvartha.com 25.06.2020) പ്രവാസി മലയാളിളെ അംഗീകരിക്കാനും, കോവിഡ് 19 ന്റെ ദുരിതം പേറി കഴിയുന്നവരെ നാട്ടിലെത്തിക്കാനും സര്‍ക്കാര്‍ അമാന്തം കാണിച്ചാല്‍ പ്രക്ഷോഭത്തിലൂടെ തിരുത്തിക്കാന്‍ മുസ്ലിം ലീഗും പോഷക സംഘടനകളും പോരാട്ടം കനപ്പിക്കുമെന്നും എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ.പറഞ്ഞു. വനിതാ ലീഗ് സംസ്ഥാന വ്യാപകമായി നടത്തുന്ന സമരത്തിന്റെ ഭാഗമായി കാസര്‍കോട് മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ സമരം ഉല്‍ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇതര സംസ്ഥാനത്തിലെ ആളുകള്‍ക്ക് നല്‍കുന്ന പരിഗണനപോലുംപ്രവാസികള്‍ക്ക് നല്‍കാന്‍ തയ്യാറാകാത്തവര്‍ പ്രതിസന്ധി കാലത്ത് സഹായം തേടി മുട്ടിയ വാതില്‍ പ്രവാസികളുടേതാണെന്ന് മറക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജില്ലാ ട്രഷറര്‍ ബീഫാത്തിമ്മ ഇബ്രാഹിം അധ്യക്ഷത വഹിച്ചു. മണ്ഡലംപ്രസിഡണ്ട് ഷക്കീല മജീദ് സ്വാഗതംപറഞ്ഞു. അബ്ദുല്ല കുഞ്ഞി ചെര്‍ക്കള മുഖ്യപ്രഭാഷണം നടത്തി. നജ്മ, സിയാന ഹനീഫ്, നൈമുന്നിസ, മിസിരിയ ഹമീദ്, സെമീന മുജീബ്, ഫര്‍സാന ശിഹാബ്, നസീറ ഇസ്മാഈല്‍, സമീറ റസാഖ്, ശാഹിദ യൂസഫ്, സാഹിറ മുഹമ്മദ്, ആഇശ ഇബ്രാഹിം, ശബാന ബദിയടുക്ക, സൗദ ചെങ്കള, ഫരീദ ചെങ്കള എന്നിവര്‍ പങ്കെടുത്തു. സാഹിറ മജീദ് നന്ദി പറഞ്ഞു.



Keywords: Kasaragod, Kerala, news, Muslim-league, N.A.Nellikunnu, MLA, N.A.Nellikunnu MLA against Kerala Govt.
  < !- START disable copy paste -->