Join Whatsapp Group. Join now!
Aster MIMS 10/10/2023

വഖഫ് ഭൂമി തട്ടിപ്പ്: ശക്തമായ നടപടിയെടുക്കണമെന്ന് എം വി ബാലകൃഷ്ണന്‍

മുസ്ലീം ലീഗ് എം എല്‍ എ അടക്കമുള്ള ജനപ്രതിനിധികള്‍ വഖഫ് ഭൂമി തട്ടിയെടുത്ത സംഭവത്തില്‍ ശക്തമായ നടപടിയെടുക്കണമെന്ന് സി പി എം ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടു Kasaragod, Kerala, News, Land, Issue, Muslim-league, MLA, CPM, MV Balakrishnan demands to take action on Waqf land issue
കാസര്‍കോട്: (www.kasargodvartha.com 20.06.2020) മുസ്ലീം ലീഗ് എം എല്‍ എ അടക്കമുള്ള ജനപ്രതിനിധികള്‍ വഖഫ് ഭൂമി തട്ടിയെടുത്ത സംഭവത്തില്‍ ശക്തമായ നടപടിയെടുക്കണമെന്ന് സി പി എം ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടു. തൃക്കരിപ്പൂരിലെ ജാമിഅ സഅദിയ ഇസ്ലാമിയ അഗതി മന്ദിരത്തിന്റെ ഭൂമിയും സ്‌കൂള്‍ കെട്ടിടവും എംഎല്‍എ ഉള്‍പ്പെടെയുള്ള മുസ്ലിം ലീഗ് നേതാക്കള്‍ തട്ടിയെടുത്തെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ലീഗ് നേതാക്കളായ എം സി ഖമറുദീന്‍ എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബഷീര്‍, വലിയപറമ്പ് പഞ്ചായത്ത് പ്രസിഡന്റ് എം ടി ജബ്ബാര്‍, തൃക്കരിപ്പൂര്‍ പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ വി കെ ബാവ എന്നിവര്‍ ഉള്‍പ്പെടുന്ന  കോളേജ് ട്രസ്റ്റാണ് വഖഫ് ഭൂമി കൈയടക്കിയത്.
Kasaragod, Kerala, News, Land, Issue, Muslim-league, MLA, CPM, MV Balakrishnan demands to take action on Waqf land issue

ഇവര്‍ ജനപ്രതിനിധികളാണന്നത് ഗൗരവകരമാണ്. അനാഥ അഗതി മന്ദിരത്തിന്റെ പേരില്‍ മണിയനൊടിയില്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂള്‍ ഉള്‍പ്പെടുന്ന മൂന്ന് ഏക്കറിലേറെ ഭൂമിയും കെട്ടിടവുമാണ് വ്യാജ രേഖയുണ്ടാക്കി തട്ടിയെടുത്തത്. ആറ് കോടി വിലമതിക്കുന്ന സ്വത്താണ് ചുളുവിലക്ക് സ്വന്തമാക്കിയതെന്ന് മാധ്യമങ്ങള്‍ പറയുന്നു. കഴിഞ്ഞ ഫെബ്രുവരി 24ന് രജിസ്റ്റര്‍ ചെയ്ത ഭൂമി വിവാദമായതോടെ നേതാക്കള്‍ കുറ്റസമ്മതവുമായി രംഗത്ത് വന്നത് ന്യായീകരിക്കാനാവുന്നതല്ല. കൃത്രിമത്വം കാട്ടി കൈക്കലാക്കിയ വഖഫ് ഭൂമി വിവാദമായപ്പോള്‍ തിരിച്ച് നല്‍കിയത് കൊണ്ട് പ്രശ്നം അവസാനിക്കുന്നില്ല. ബോധപൂര്‍വമാണ് ഈ പ്രദേശശത്തുള്ള പ്രമുഖ നേതാക്കള്‍ ഭൂമ തട്ടിയടുത്തതെന്ന് ആര്‍ക്കും നിഷേധിക്കാനാകില്ല. രഹസ്യമാക്കിയിരുന്ന ഭൂമി കച്ചവടം മാധ്യമങ്ങളാണ് വെളിച്ചത്ത് കൊണ്ടുവന്നത്. വഫഖ് ഭൂമി സ്വകാര്യമായി രജിസ്റ്റര്‍ ചെയ്ത് കൊടുക്കുന്നത് നീതികേടാണ്. വഖഫ് ബോര്‍ഡും സര്‍ക്കാരും ഇകാര്യത്തില്‍ ഇടപെടണം. കുറ്റക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും എം വി ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടു.


Keywords: Kasaragod, Kerala, News, Land, Issue, Muslim-league, MLA, CPM, MV Balakrishnan demands to take action on Waqf land issue