city-gold-ad-for-blogger

'കൊവിഡ്-19 എമര്‍ജന്‍സി' സ്റ്റിക്കര്‍ പതിക്കുന്ന വാഹനങ്ങള്‍ ക്വാറന്റൈന്‍ കേന്ദ്രങ്ങളിലെത്താതെ പകുതിയില്‍ നിര്‍ത്തിയാല്‍ കര്‍ശന നടപടി: ജില്ലാ പോലീസ് ചീഫ്

കാസര്‍കോട്: (www.kasargodvartha.com 02.06.2020) ജില്ലയില്‍ ക്വാറന്റൈന്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ പോലീസ് ചീഫ് വ്യക്തമാക്കി. അന്യസംസ്ഥാനങ്ങളില്‍ നിന്നും, വിദേശരാജ്യങ്ങളില്‍ നിന്നും ധാരാളം പേര്‍ ജില്ലാ അതിര്‍ത്തികള്‍ വഴി ദിനംപ്രതി വന്നു കൊണ്ടിരിക്കുകയാണ്.  ജില്ലയില്‍ കോവിഡിന്റെ മൂന്നാം ഘട്ടത്തില്‍ റിപ്പോര്‍ട്ട് ചെയ്ത ഭൂരിഭാഗം കോവിഡ് രോഗികളും സംസ്ഥാനത്തിനു വെളിയില്‍ നിന്നും വന്നവരാണ്. കോവിഡ് വൈറസിന്റെ സാമൂഹ്യ വ്യാപനം തടയുന്നതിനായി അന്യരാജ്യങ്ങളില്‍ നിന്നും അന്യസംസ്ഥാനങ്ങളില്‍ നിന്നും വരുന്നവര്‍ നിര്‍ബന്ധമായും 14 ദിവസം ഹോം, സര്‍ക്കാര്‍ ക്വാറന്റൈനില്‍ കഴിയണം. ഇതിന് വിപരീതമായി ക്വാറന്റൈന്‍ ലംഘനം നടത്തുന്നവര്‍ക്കെതിരെ ശക്തമായി നിയമനടപടി സ്വീകരിക്കും.

ഇങ്ങനെ അന്യസംസ്ഥാനങ്ങളില്‍ നിന്നും, വിദേശരാജ്യങ്ങളില്‍ നിന്നും ആള്‍ക്കാര്‍ ജില്ല അതിര്‍ത്തിയില്‍ പ്രവേശിക്കുമ്പോള്‍ അവര്‍ സഞ്ചരിക്കുന്ന വാഹനങ്ങളില്‍ കാസര്‍കോട് ജില്ലാ പോലീസിന്റെ 'കൊവിഡ്-19 എമര്‍ജന്‍സി' എന്ന് എഴുതിയ സ്റ്റീക്കര്‍ പതിക്കുന്നുണ്ട്. അത്തരം സ്റ്റിക്കര്‍ പതിച്ച വാഹനങ്ങള്‍ അവര്‍ക്ക് താമസം ഒരുക്കിയ ക്വാറന്റൈന്‍ കേന്ദ്രങ്ങളിലോ, വീടുകളിലോ മാത്രമെ വാഹനം നിര്‍ത്തി ആള്‍ക്കാര്‍ പുറത്തിറങ്ങാന്‍ പാടുള്ളൂ. ഇതിനു വിപരീതമായ മേല്‍ വാഹനങ്ങള്‍ കവലകളിലോ ടൗണുകളിലോ മറ്റോ നിര്‍ത്തി വാഹനത്തില്‍ നിന്നും പുറത്തിറങ്ങുന്നവര്‍ക്കെതിരെ കര്‍ശനമായ നിയമനടപടികള്‍ സ്വീകരിക്കും. ഇത്തരം കാര്യങ്ങള്‍ ശ്രദ്ധയില്‍പെട്ടാല്‍ മേല്‍ വിവരം പൊതുജനങ്ങള്‍ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ, 112, 1090, 04994 257371, 9497980941 എന്നീ ഫോണ്‍ നമ്പറിലേക്കൊ വിളിച്ചറിയിക്കണമെന്ന് ജില്ലാ പോലീസ് ചീഫ് അറിയിച്ചു.
'കൊവിഡ്-19 എമര്‍ജന്‍സി' സ്റ്റിക്കര്‍ പതിക്കുന്ന വാഹനങ്ങള്‍ ക്വാറന്റൈന്‍ കേന്ദ്രങ്ങളിലെത്താതെ പകുതിയില്‍ നിര്‍ത്തിയാല്‍ കര്‍ശന നടപടി: ജില്ലാ പോലീസ് ചീഫ്


Keywords: Kasaragod, Kerala, News, District, Police, COVID-19, Must take action who violate quarantine rules: Kasaragod Police

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia