Join Whatsapp Group. Join now!
Aster MIMS 10/10/2023

ഭാര്യയെ തലക്കടിച്ച് കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവിന് ജീവപര്യന്തം തടവ് ശിക്ഷ

ഭാര്യയെ തലക്കടിച്ച് കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവിന് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് കോടതി. കിളിമാനൂര്‍ പൊയ്യക്കട സ്വദേശി വലിയവിള Kerala, news, Top-Headlines, Crime, Thiruvananthapuram, Murder case: life imprisonment for accused
തിരുവനന്തപുരം: (www.kasargodvartha.com 23.06.2020) ഭാര്യയെ തലക്കടിച്ച് കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവിന് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് കോടതി. കിളിമാനൂര്‍ പൊയ്യക്കട സ്വദേശി വലിയവിള വീട്ടില്‍ കുഞ്ഞല എന്ന ചന്ദ്രനെ (58) യാണ് നാലാം അഡീഷണല്‍ സെഷന്‍സ് കോടതി തടവിനും 50,000 രൂപ പിഴയടക്കാനും ശിക്ഷിച്ചത്.

2009 ഡിസംബര്‍ 25ന് വീടിനുള്ളില്‍ വെച്ച് ഭാര്യ ബീനാകുമാരിയെ ചന്ദ്രന്‍ കമ്പി കൊണ്ട് തലക്കടിച്ചു കൊലപ്പെടുത്തിയെന്നാണ് കേസ്. കിളിമാനൂര്‍ പൊലീസാണു കേസ് അന്വേഷിച്ചു കുറ്റപത്രം സമര്‍പ്പിച്ചത്. സംശയത്തിന്റെ പേരില്‍ ഭാര്യയെ കൊലപ്പെടുത്തിയതെന്ന് പോലീസ് കണ്ടെത്തിയിരുന്നു.

ബീനാകുമാരി കിളിമാനൂര്‍ പൊയ്യക്കടയില്‍ തയ്യല്‍ കട നടത്തുകയായിരുന്നു. ഇവരുടെ കട രണ്ടു ദിവസം തുറക്കാത്തിനാല്‍ ബീനാകുമാരിയെ അന്വേഷിച്ചു ചിലര്‍ വീട്ടില്‍ എത്തി. പലതവണ വിളിച്ചിട്ടും വാതില്‍ തുറന്നില്ല. സംശയം തോന്നിയ അവര്‍ പോലീസിനെ വിവരം അറിയിച്ചു. പോലീസെത്തി നോക്കിയപ്പോള്‍ ബീനാകുമാരിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു. ബീനാകുമാരിയുടെ മകളും മരുമകനും അടക്കം കേസിലെ പ്രധാനപ്പെട്ട സാക്ഷികള്‍ കൂറുമാറിയിരുന്നു. എങ്കിലും അച്ഛനും അമ്മയും ഒരുമിച്ചാണ് താമസിച്ചിരുന്നതെന്നും ഇവര്‍ തമ്മില്‍ നിരന്തരം വഴക്കു നടക്കുമായിരുന്നു എന്നുമുള്ള ഇവരുടെ മൊഴി കോടതിയില്‍ നിര്‍ണായകമായി. ഇതു കൂടാതെ അയല്‍വാസി ബീനയുടെ മൊഴിയും പ്രധാനമായി.

പ്രോസിക്യൂഷനു വേണ്ടി ജില്ലാ ഗവണ്‍മെന്റ് പ്ലീഡര്‍ വെമ്പായം എ.എ. ഹക്കീമാണ് ഹാജരായത്. 22 സാക്ഷികളാണുണ്ടായിരുന്നത്. 22 രേഖകള്‍, 10 തൊണ്ടി മുതലുകളും പ്രോസിക്യൂഷന്‍ വിസ്താര വേളയില്‍ പരിഗണിച്ചു.



Keywords: Kerala, news, Top-Headlines, Crime, Thiruvananthapuram, Murder case: life imprisonment for accused
  < !- START disable copy paste -->