Join Whatsapp Group. Join now!
Aster MIMS 10/10/2023

യുവാവിനെ കാര്‍ തടഞ്ഞ് കുത്തിക്കൊലപ്പെടുത്തിയ കേസില്‍ 4 പേര്‍ അറസ്റ്റില്‍

യുവാവിനെ കാര്‍ തടഞ്ഞ് കുത്തിക്കൊലപ്പെടുത്തിയ കേസില്‍ നാലു പേരെ പോലീസ് അറസ്റ്റു ചെയ്തു Mangalore, Karnataka, News, Man, Death, Business, Murder, Police, Arrest, Mulki businessman murder - Police arrest four
മംഗളൂരു: (www.kasargodvartha.com 06.06.2020) യുവാവിനെ കാര്‍ തടഞ്ഞ് കുത്തിക്കൊലപ്പെടുത്തിയ കേസില്‍ നാലു പേരെ പോലീസ് അറസ്റ്റു ചെയ്തു. സുള്ള്യ സ്വദേശിയും മൂഡുബിദ്രി അലൈന്‍ ഗോള്‍ഡ് ജ്വല്ലറി ഉടമയുമായ കെ. അബ്ദുല്‍ ലത്വീഫിനെ (38) മുല്‍കി കര്‍നാടുവില്‍ വിജയ ബാങ്കിനടുത്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ മുല്‍ക്കി സ്വദേശികളായ മുഹമ്മദ് ഹസിം (27), നിസാര്‍ എന്ന റിയാസ് (33), മുഹമ്മദ് റസീം (24), ഉഡുപ്പി സ്വദേശി അബൂബക്കര്‍ സിദ്ദീഖ് (27) എന്നിവരെയാണ് മുല്‍കി പോലീസ് അറസ്റ്റു ചെയ്തത്.
Mangalore, Karnataka, News, Man, Death, Business, Murder, Police, Arrest, Mulki businessman murder - Police arrest four

ഭാര്യാപിതാവ് കര്‍നാടിലെ മുനീര്‍, മകന്‍ ഹയാത്ത് എന്നിവര്‍ക്കൊപ്പം കാറില്‍ വരുമ്പോള്‍ ലത്വീഫിനെ തടഞ്ഞ് കത്തികള്‍ ഉപയോഗിച്ച് സംഘം ആക്രമിക്കുകയായിരുന്നു. മൂന്ന് പേരേയും ഉടന്‍ മംഗളൂരു എ ജെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ലത്വീഫ് മരണപ്പെടുകയായിരുന്നു. കാറിലും ബൈക്കിലും എത്തിയ എട്ടംഗ സംഘമാണ് അക്രമം നടത്തിയത്. കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങളും വാഹനങ്ങളും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കൊലയ്ക്കുള്ള കാരണം വ്യക്തമായിട്ടില്ല. മറ്റു പ്രതികള്‍ക്കു വേണ്ടി പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.


Keywords: Mangalore, Karnataka, News, Man, Death, Business, Murder, Police, Arrest, Mulki businessman murder - Police arrest four