Join Whatsapp Group. Join now!
Aster MIMS 10/10/2023

മന്ത്രി പറഞ്ഞ് വിളിച്ച യോഗത്തില്‍ മന്ത്രിയില്ലാതെ കലക്ടറുടെ വീമ്പിളക്കല്‍ കേള്‍ക്കാന്‍ ഞങ്ങളില്ലെന്ന് പറഞ്ഞ് എം പിയും എം എല്‍ എയും യോഗത്തില്‍ നിന്നും ഇറങ്ങി പോയി

മന്ത്രി പറഞ്ഞ് വിളിച്ച ജനപ്രതിനിധികളുടെ യോഗത്തില്‍ മന്ത്രിയില്ലാതെ കലക്ടറുടെ വീമ്പിളക്കല്‍ കേള്‍ക്കാന്‍ ഞങ്ങളില്ലെന്ന് പറഞ്ഞ് എം പിയും എം എല്‍ എയും യോഗത്തില്‍ നിന്നും ഇറങ്ങി പോയി Kasaragod, News, Kerala, MLA, MP, District Collector, Meeting, COVID-19, MP, MLA went out from Collector's meeting
കാസര്‍കോട്: (www.kasargodvartha.com 10.06.2020) മന്ത്രി പറഞ്ഞ് വിളിച്ച ജനപ്രതിനിധികളുടെ യോഗത്തില്‍ മന്ത്രിയില്ലാതെ കലക്ടറുടെ വീമ്പിളക്കല്‍ കേള്‍ക്കാന്‍ ഞങ്ങളില്ലെന്ന് പറഞ്ഞ് എം പിയും എം എല്‍ എയും യോഗത്തില്‍ നിന്നും ഇറങ്ങി പോയി. എം പി രാജ്‌മോഹന്‍ ഉണ്ണിത്താന്‍, എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ, മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് എ എ ജലീല്‍ തുടങ്ങിയവരാണ് ഇറങ്ങി പോയത്. കൊറോണ പ്രതിരോധ പ്രവര്‍ത്തനം ഊര്‍ജിതമാക്കുന്നതിനായി മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം ഓരോ ജില്ലയിലും അതാത് ജില്ലകളുടെ ചുമതലയുള്ള മന്ത്രിമാരുടെ സാന്നിധ്യത്തിലാണ് യോഗം വിളിച്ചിരുന്നത്.
Kasaragod, News, Kerala, MLA, MP, District Collector, Meeting, COVID-19, MP, MLA went out from Collector's meeting

രാവിലെ 10.30ന് തുടങ്ങുമെന്ന് അറിയിച്ച യോഗത്തില്‍ എം പിയും എം എല്‍ എയും കൃത്യ സമയത്ത് തന്നെ എത്തിചേര്‍ന്നു. ജില്ലയിലെ ഭരണപക്ഷ എം എല്‍ എമാരും മറ്റും എത്തിയിരുന്നു. മന്ത്രി ഇ ചന്ദ്രശേഖരനെ കാണാത്തതിനെ തുടര്‍ന്ന് ആരാണ് യോഗം വിളിച്ചതെന്ന് എം പി രാജ്‌മോഹന്‍ ഉണ്ണിത്താനും എന്‍ എ നെല്ലിക്കുന്നും ചോദിച്ചു. മന്ത്രിയുടെ നിര്‍ദ്ദേശപ്രകാരമാണ് യോഗമെന്ന് കലക്ടര്‍ അറിയിച്ചു. മന്ത്രിയില്ലാതെ കലക്ടറുടെ വീമ്പിളക്കല്‍ കേള്‍ക്കാന്‍ ഞങ്ങളില്ലെന്ന് പറഞ്ഞ് യോഗം ബഹിഷ്‌ക്കരിച്ച് ഇറങ്ങി പോകുകയായിരുന്നു.

കൊവിഡ് പടര്‍ന്ന് പിടിച്ചപ്പോള്‍ കലക്ടര്‍ ജനപ്രതിനിധികളെയെല്ലാം നോക്ക് കുത്തിയാക്കി തന്നിഷ്ട പ്രകാരം പ്രവര്‍ത്തിക്കുകയായിരുന്നുവെന്നും അതിര്‍ത്തിയില്‍ അന്യസംസ്ഥാനങ്ങളില്‍ നിന്നും സ്വന്തം സംസ്ഥാനത്തേക്ക് വരുന്നവരെ പാസ് അനുവദിക്കാതെ ബുദ്ധിമുട്ടിക്കുകയായിരുന്നുവെന്നും ഭരണകക്ഷിയുടെ ആളായി പ്രവര്‍ത്തിക്കുകയായിരുന്നുവെന്നും എം പി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ കുറ്റപ്പെടുത്തിയിരുന്നു.

താനോ എം എല്‍ എമാരോ വിളിച്ചാല്‍ ഗണ്‍മാനെ കൊണ്ട് ഫോണ്‍ എടുപ്പിച്ച് ജനപ്രതിനിധികളെ അപമാനിക്കുകയായിരുന്നുവെന്നും ഇത് പോലുള്ള കലക്ടറെ വെച്ച് പ്രവര്‍ത്തിക്കാന്‍ കഴിയില്ലെന്നും എം പിയും എം എല്‍ എമാരും കുറ്റപ്പെടുത്തിയിരുന്നു. എം പിയും പ്രതിപക്ഷ എം എല്‍ എമാരും കലക്ടറുമായി തുറന്ന പോരില്‍ ഏര്‍പ്പെടുമ്പോള്‍ കൊവിഡ് പ്രതിരോധം ജില്ലയില്‍ കാര്യക്ഷമമായി നടക്കുമോ എന്ന ആശങ്കയാണ് നിലനില്‍ക്കുന്നത്. മഞ്ചേശ്വരം എം എല്‍ എ എം സി ഖമറുദ്ദീന്‍ യോഗത്തിനെത്തിയിരുന്നില്ല.





Keywords: Kasaragod, News, Kerala, MLA, MP, District Collector, Meeting, COVID-19, MP, MLA went out from Collector's meeting