Join Whatsapp Group. Join now!
Aster MIMS 10/10/2023

ഡ്രൈവിംഗ് സ്‌കൂളുകള്‍ക്ക് മാത്രം തുറക്കാനുള്ള അനുമതി നിഷേധിക്കുന്നത് അനീതി: ഹക്കീം കുന്നില്‍

എല്ലാ മേഖലകള്‍ക്കും ഇളവ് നല്‍കി ഡ്രൈവിംഗ് സ്‌കൂളുകള്‍ക്ക് മാത്രം തുറക്കാനുള്ള അനുമതി നല്‍കാത്തത് അനീതിയാണെന്ന് ഡി സി സി പ്രസിഡണ്ട് ഹക്കീം കുന്നില്‍ പറഞ്ഞു Kasaragod, Kerala, News, Motor, Driver, School, RTO, Dharna, Conducted, Motor Driving school Instructors and workers association RTO Dharna conducted
കാസര്‍കോട്: (www.kasargodvartha.com 17.06.2020) എല്ലാ മേഖലകള്‍ക്കും ഇളവ് നല്‍കി ഡ്രൈവിംഗ് സ്‌കൂളുകള്‍ക്ക് മാത്രം തുറക്കാനുള്ള അനുമതി നല്‍കാത്തത് അനീതിയാണെന്ന് ഡി സി സി പ്രസിഡണ്ട് ഹക്കീം കുന്നില്‍ പറഞ്ഞു. ആള്‍ കേരള മോട്ടോര്‍ ഡ്രൈവിംഗ് സ്‌കൂള്‍ ഇന്‍സ്ട്രക്ടേഴ്‌സ് ആന്‍ഡ് വര്‍ക്കേഴ്‌സ് അസോസിയേഷന്‍ കാസര്‍കോട് യൂണിറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ ആര്‍ ടി ഒ ഓഫീസ് ധര്‍ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിബന്ധനകള്‍ പാലിച്ചു ഡ്രൈവിംഗ് സ്‌കുളുകള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കുന്നതില്‍ എന്ത് തടസ്സമാണുള്ളതെന്നും അദ്ദേഹം ചോദിച്ചു.

മൂന്നുമാസമായി അടഞ്ഞു കിടക്കുന്ന നാലായിരത്തില്‍പരം ഡ്രൈവിംഗ് സ്‌കൂളുകള്‍ കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചുകൊണ്ട് തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുവദിക്കണമെന്നും, ഒരു സഹായവും നാളിതുവരെ ലഭിക്കാത്ത ഡ്രൈവിംഗ് സ്‌കൂളുകള്‍ക്ക് അടിയന്തിര സാമ്പത്തിക സഹായം അനുവദിക്കണമെന്നും ലേണേഴ്സ് ടെസ്റ്റുകള്‍ പുനരാരംഭിക്കണമെന്നും മറ്റും ആവശ്യപ്പെട്ടുകൊണ്ട് ആള്‍ കേരള മോട്ടോര്‍ ഡ്രൈവിംഗ് സ്‌കൂള്‍ ഇന്‍സ്ട്രക്ടേഴ്‌സ് ആന്‍ഡ് വര്‍ക്കേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രതിഷേധ പരിപാടിയുടെ ഭാഗമായാണ് കാസര്‍കോട് യൂണിറ്റ് കമ്മിറ്റിയും ധര്‍ണ സംഘടിപ്പിച്ചത്.
 Kasaragod, Kerala, News, Motor, Driver, School, RTO, Dharna, Conducted, Motor Driving school Instructors and workers association RTO Dharna conducted

ജലീല്‍ കോയ അധ്യക്ഷത വഹിച്ചു. ഷരീഫ് കൊടവഞ്ചി, നാരായണന്‍, കമലാക്ഷി, ഷുക്കൂര്‍ ബോവിക്കാനം, ഉമ്പു മാസ്റ്റര്‍ തുടങ്ങിയവര്‍ സംസാരിച്ചു. നല്‍കി. ഹുസൈന്‍ സിറ്റിസണ്‍ സ്വാഗതവും രാജേഷ് നന്ദിയും പറഞ്ഞു.


Keywords: Kasaragod, Kerala, News, Motor, Driver, School, RTO, Dharna, Conducted, Motor Driving school Instructors and workers association RTO Dharna conducted